---
title: "ബഫര്‍ സോണ്‍ വിധിക്കെതിരെ ചക്കിട്ടപ്പാറയില്‍ വന്‍ കര്‍ഷകറാലി സംഘടിപ്പിച്ചു "
english_title: "A huge farmers' rally was organized in Chakkitapara against the buffer zone verdict"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48655/a-huge-farmers-rally-was-organized-in-chakkitapara-against-the-buffer-zone-verdict"
published_at: "2022-06-13T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6eb876e583_karshaka_prethishetham.jpg1.JPG"
keywords: []
---

# ബഫര്‍ സോണ്‍ വിധിക്കെതിരെ ചക്കിട്ടപ്പാറയില്‍ വന്‍ കര്‍ഷകറാലി സംഘടിപ്പിച്ചു 

> **Lead Summary:** ** ചക്കിട്ടപ്പാറ:** അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ചക്കിട്ടപ്പാറയില്‍ കര്‍ഷകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇന്‍ഫാം, വിഫാം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കര്‍ഷകറാലി സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകള്‍ റാലിയില്‍ പങ്കെടുത്തു. പൊതുസമ്മേളനം കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന വികാരി വിൻസന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** ചക്കിട്ടപ്പാറ:** അശാസ്ത്രീയമായ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ചക്കിട്ടപ്പാറയില്‍ കര്‍ഷകര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇന്‍ഫാം, വിഫാം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കര്‍ഷകറാലി സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകള്‍ റാലിയില്‍ പങ്കെടുത്തു. പൊതുസമ്മേളനം കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന വികാരി വിൻസന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.

മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരെ അവഗണിക്കുന്ന ഭരണാധികാരികളുടെ നിലപാടിനെതിരെ പോരാട്ടം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകന്റെ മണ്ണ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച സമരം ഭരണാധികാരികള്‍ക്ക് ഉള്ള താക്കീതാണെന്നും പറഞ്ഞു. വിഫാം ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു.

പൊതുസമ്മേളനത്തില്‍ ജനസംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പ്രൊഫസര്‍ ചാക്കോ കളംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് സുമിന്‍ എസ് നെടുങ്ങാട് വിഷയാവതരണം നടത്തി.

ചക്കിട്ടപാറ പള്ളി വികാരി ഫാദര്‍. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി, ഇന്‍ഫാം രൂപതാ സെക്രട്ടറി ബോണി ജേക്കബ്, ഫാ.തോമസ് കളപ്പുരയ്ക്കല്‍, ബാബു പുതുപ്പറമ്പില്‍, ബാബു കൂനതടം, സെമിലി സുനില്‍, ജോണ്‍സണ്‍ കക്കയം, തോമസ് വെളിയംകുളം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48655/a-huge-farmers-rally-was-organized-in-chakkitapara-against-the-buffer-zone-verdict)