---
title: "മുഹമ്മദ് ഇവാന് വേണ്ടി യുവാക്കള്‍ കര്‍മ്മ രംഗത്ത് "
english_title: "Youth in action for Muhammad Ivan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48709/youth-in-action-for-muhammad-ivan"
published_at: "2022-06-13T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a723ef04946_y_sangamam.JPG"
keywords: []
---

# മുഹമ്മദ് ഇവാന് വേണ്ടി യുവാക്കള്‍ കര്‍മ്മ രംഗത്ത് 

> **Lead Summary:** ** പേരാമ്പ്ര:** എസ്എംഎ രോഗം ബാധിച്ച പാലേരിയിലെ രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി യുവാക്കള്‍ കര്‍മ്മ രംഗത്ത് എത്തി. ചലചിത്ര നടന്‍ നിര്‍മ്മല്‍ പാലാഴി യുവജന സംഗമം ഉദ്ഘാടനം ചെയ്തു. പി.എസ.് പ്രവീണ്‍ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** എസ്എംഎ രോഗം ബാധിച്ച പാലേരിയിലെ രണ്ട് വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി യുവാക്കള്‍ കര്‍മ്മ രംഗത്ത് എത്തി. ചലചിത്ര നടന്‍ നിര്‍മ്മല്‍ പാലാഴി യുവജന സംഗമം ഉദ്ഘാടനം ചെയ്തു. പി.എസ.് പ്രവീണ്‍ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഇവാന്റെ ചികിത്സക്കുള്ള 18 കോടി സമാഹരണം വിജയിപ്പിക്കുന്നതിനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും വേണ്ടിയാണ് പാലേരിയില്‍ യുവജന സംഗമം നടത്തിയത്.

സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രചരണം വ്യാപകമാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും യുവജന കൂട്ടായ്മക്ക് രൂപം നല്‍കുകയും ചെയ്തു. എസ്.പി കുഞ്ഞമ്മദ് വിശദീകരണം നടത്തി.

കെ.വി. അശോകന്‍, നവാസ് പാലേരി, സയ്യിദ് അലിതങ്ങള്‍, എസ.് സുനന്ദ്, ശിഹാബ് കന്നാട്ടി, മുസ്തഫ പാലേരി, നസീര്‍ ചിന്നൂസ്, കെ.എം. അഭിജിത്ത്, കെ.എം. സുരേഷ്, ബഷീര്‍ കാലന്തര്‍, സി.വി. രജീഷ്, കിരണ്‍ ബാബു, വിഷ്ണു അരീക്കണ്ടി, നജം പാലേരി, അരുണ്‍ പെരുമണ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48709/youth-in-action-for-muhammad-ivan)