---
title: "ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ അബ്ദുല്‍ സലാം; തറമ്മല്‍ അബ്ദുല്‍ സലാം പ്രവാസ ജീവിതത്തോട് വിട പറയുന്നു "
english_title: "Abdul Salam to be active in charitable work; Tharammal Abdul Salam bids farewell to exile"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48742/abdul-salam-to-be-active-in-charitable-work-tharammal-abdul-salam-bids-farewell-to-exile"
published_at: "2022-06-13T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a75b3194892_youth_congress_attach.JPG"
keywords: []
---

# ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ അബ്ദുല്‍ സലാം; തറമ്മല്‍ അബ്ദുല്‍ സലാം പ്രവാസ ജീവിതത്തോട് വിട പറയുന്നു 

> **Lead Summary:** ** അരിക്കുളം**: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും നാട്ടിലും വിദേശത്തും സമുഹിക സാസ്‌കരിക രംഗത്തും നിറ സാനിധ്യവുമായ തറമ്മല്‍ അബ്ദുല്‍ സലാം 41 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.

## Article Content

** അരിക്കുളം**: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും നാട്ടിലും വിദേശത്തും സമുഹിക സാസ്‌കരിക രംഗത്തും നിറ സാനിധ്യവുമായ തറമ്മല്‍ അബ്ദുല്‍ സലാം 41 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.

ഇതോടെ 1980 ല്‍ ആരംഭിച്ച തന്റെ പ്രവാസ ജീവിതത്തിന്റെ തീരശീല വീഴുകയാണ്. അരിക്കുളം, കാരയാട് മറ്റ് സമീപപ്രദേശങ്ങളില്ലൊം വീട് നിര്‍മ്മാണമായാലും ചികില്‍സാ സഹായം ആയാലും വിദ്യഭ്യാസ സഹായം തുടങ്ങി ഏത് ജീവകാരുണ്യ പ്രവര്‍ത്തനത്തിനും സലാമിന്റെ കയ്യൊപ്പ് ഉണ്ടാകും.

സ്വന്തം കയ്യില്‍ നിന്ന് നല്‍കുന്നതിനോടപ്പം മറ്റുള്ളവരില്‍ നിന്ന് സംഘടിപ്പിച്ച് നല്‍കുന്നതിലും അദ്‌ദേഹത്തിന്റെ ആത്മര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടാകും. 41 വര്‍ഷം മുമ്പ് ദുബായില്‍ ഹൗസ് ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച അബ്ദുല്‍ സലാം പിന്നിട് സൗദി, ബഹ്‌റെന്‍ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.

മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എം.ഡി ഷംലാല്‍ അഹമ്മദിന്റെ കൂടെയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഈ വരുന്ന ജൂലായ് 4 തിയ്യതി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും.

സ്വന്തം ജീവിതത്തോടപ്പം മറ്റുള്ളവരുടെ ജീവിതവും ഉയര്‍ത്താന്‍ അദ് ദഹം ആത്മര്‍ത്ഥമായി പരിശ്രമിച്ചിരുന്നതായി നാട്ടുകാരും സുഹഫത്തുക്കളും േസാക്ഷ്യപ്പെടുത്തുന്നു.

പ്രവാസി കാരയാട് സംഘടനയുടെ പ്രസിഡന്റായും പ്രവാസി റിലീഫ് സെല്‍ തറമ്മല്‍, പ്രവാസി തറമ്മല്‍, കണ്ണിര് ഒപാം - കൈകോര്‍ക്കാം തുടങ്ങിയ സംഘടനകളുടെ നേതൃനിരയിലും പ്രവര്‍ത്തിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48742/abdul-salam-to-be-active-in-charitable-work-tharammal-abdul-salam-bids-farewell-to-exile)