---
title: "ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല "
english_title: "One day workshop on Digital Marketing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48891/one-day-workshop-on-digital-marketing"
published_at: "2022-06-14T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a89a6e41724_youth_congress_attach.JPG"
keywords: []
---

# ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല 

> **Lead Summary:** **പേരാമ്പ്ര:** ബ്ലോക്ക് പഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും ഇസാഫ് ബാങ്കും സംയുക്തമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അദ്ധ്യക്ഷനായി.

## Article Content

**പേരാമ്പ്ര:** ബ്ലോക്ക് പഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും ഇസാഫ് ബാങ്കും സംയുക്തമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അദ്ധ്യക്ഷനായി.

ബ്ലോക് പ്രസിഡന്റ് എന്‍.പി. ബാബു ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അഗങ്ങളായ കെ. സജീവന്‍, പി.കെ.രജിത, പി.ടി അഷറഫ്, പ്രഭാശങ്കര്‍, ഇസാഫ് ബാങ്ക് പേരാമ്പ്ര ശാഖാ മാനേജര്‍ എം. ഷാനുപ്, ചെറുകിട സംരംഭക വായ്പാ വിഭാഗം മാനേജര്‍ രാജേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ വി ഷബീര്‍, ജിതിന്‍ കുമാര്‍ ഇന്റേണ്‍ കൂത്താളി ഗ്രാമ പഞ്ചായത്ത് എന്നിവര്‍ ക്ലാസ്സെടുത്തു. 14-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത.

ബ്ലോക്ക് വ്യവസായ ഓഫീസര്‍ മിഥുന്‍ വി.എസ്. സ്വാഗതവും പ്രേംജിഷ്ണു ഇന്റേണ്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48891/one-day-workshop-on-digital-marketing)