---
title: "നൊച്ചാട് ചാത്തോത്ത് താെഴ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം: 3 പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്ക് "
english_title: "CPM-Congress clash in nochad chathoththazhe: Injuries including 3 policemen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48904/cpm-congress-clash-in-nochad-chathoththazhe-injuries-including-3-policemen"
published_at: "2022-06-14T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8ad6360b8b_youth_congress_attach.JPG"
keywords: []
---

# നൊച്ചാട് ചാത്തോത്ത് താെഴ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം: 3 പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്ക് 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ചാത്തോത്ത് താെഴ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്ക്്. 3 പോലീസുകാര്‍ക്കും ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ചാത്തോത്ത് താെഴ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്ക്്. 3 പോലീസുകാര്‍ക്കും ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.

പൊലീസ് ഡ്രൈവര്‍ ഹോം ഗാര്‍ഡ് അരവിന്ദന്‍, ഏആര്‍ ക്യാമ്പിലെ പൊലീസുകാരായ സജിത്ത്, പ്രഭീഷ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബിന്‍ രാജ് എന്നിവര്‍ക്കുമാണ് തലയ്ക്കും കൈയ്്കും പരിക്കേറ്റത്.

കെപിസിസി ഓഫീസ് അക്രമിച്ചതിലും മറ്റും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചാത്തോത്ത് താഴെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോകുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതിരെ സിപിഐഎമ്മിന്റെ പ്രകടനവും നടന്നത്.

തുടര്‍ന്ന് ഇരു വിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. പൊലീസ് രണ്ട് ടിയര്‍ ഗ്യാസ് പൊട്ടിക്കുകയും ചെയ്തു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തന്നെ പ്രദേശത്ത് കാവല്‍ നില്‍ക്കുന്നുണ്ട്. ഇതേ സമയം ചാത്തോത്ത് താഴെയുള്ള ലീഗ് ഓഫീസിലും ആക്രമണം നടന്നിട്ടുണ്ട്. 

ഇവിടെ സി പി എം പ്രചരണ ബോർഡും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48904/cpm-congress-clash-in-nochad-chathoththazhe-injuries-including-3-policemen)