---
title: "ലോക രക്തദാന  ദിനം ആചരിച്ച് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്"
english_title: "World Blood Donation Day All India Medical Institute"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/48919/world-blood-donation-day-all-india-medical-institute"
published_at: "2022-06-14T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8c568451e6_youth_congress_attach.JPG"
keywords: []
---

# ലോക രക്തദാന  ദിനം ആചരിച്ച് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

> **Lead Summary:** **കോഴിക്കോട്:** ലോക രക്തദാന ദിനം ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവിധ ബ്രാഞ്ചുകളില്‍ വിപുലമായി ആചരിച്ചു. കോഴിക്കോട് എഐഎംഐ യുടെ ആഭിമുഖ്യത്തില്‍ പുതിയ സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

## Article Content

**കോഴിക്കോട്:** ലോക രക്തദാന ദിനം ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവിധ ബ്രാഞ്ചുകളില്‍ വിപുലമായി ആചരിച്ചു. കോഴിക്കോട് എഐഎംഐ യുടെ ആഭിമുഖ്യത്തില്‍ പുതിയ സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

പ്രിന്‍സിപ്പല്‍ ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. മിസ്‌ന അധ്യക്ഷയായി. ശാലിനി, ജിത്തു, ശ്രീദേവി, അനശ്വര, അതുല്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മുക്കം എഐഎംഐ യുടെ കോളേജ് ഓഡിറ്റോറിയത്തില്‍ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസും രക്തഗ്രൂപ്പ് നിര്‍ണയവും സംഘടിപ്പിച്ചു.ബ്ലഡ് ഗ്രൂപ്പ് ഡയറി പ്രിന്‍സിപ്പല്‍ ഷിജിലി പ്രദീപിന് എംഎല്‍ടി ടൂട്ടര്‍ സുല്‍ഫത്ത് മജീദ് കൈമാറി.

ശ്യാമിലി അനൂപ്, ജയശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അപര്‍ണ്ണ, അഭിഷേക് രവീന്ദ്രന്‍, നന്ദന തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

എഐഎഐ എടവണ്ണപ്പാറ ബ്രാഞ്ചില്‍ ബോധവല്‍ക്കരണ ക്ലാസും പോസ്റ്റര്‍ നിര്‍മാണവും പ്രദര്‍ശനവും സംഘടിപ്പിച്ചു. പരിപാടി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജംഷീദ് ഉദ്ഘാടനം ചെയത്ു. പരിപാടിയില്‍ അധ്യാപകരായ ഫായിസ, റൗഫിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എഐഎംഐ അരീക്കോട് ബ്രാഞ്ചില്‍ പോസ്റ്റര്‍ നിര്‍മാണവും സെമിനാറും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റാഹില ഉദ്ഘാടനം ചെയ്തു. നിഷാന, നജ്മ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഫിദ, ജയശ്രീ, നഷ്‌വ എന്നിവര്‍ നേതൃത്വം നല്‍കി.

എഐഎംഐ താമരശ്ശേരി ബ്രാഞ്ചില്‍ ബോധവല്‍ക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മുബീന ഉദ്ഘാടനം ചെയ്തു. സുല്‍ഫത്ത്, അമ്പിളി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫാത്തിമത്ത് നേഹ, ഫാത്തിമ സൂറ, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/48919/world-blood-donation-day-all-india-medical-institute)