നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു.

എസ്എംസി ചെയര്‍മാന്‍ അഷ്‌റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെല്‍ത്ത് ക്ലബ്ബ് കണ്‍വീനര്‍ ഷീന ടീച്ചര്‍ വിഷയാവതരണം നടത്തി.
ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ്, ജനപ്രതിനിധികള്‍, പോലീസ്, എക്‌സൈസ്, ഓട്ടോതൊഴിലാളി, യുവജന സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ ലീഡേഴ്‌സ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലൂടെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുക, സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നത് തടയുക എന്നീ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്.
പിടിഎ പ്രസിഡണ്ട് അക്ബര്‍ അലിയെ ചെയര്‍മാനായും, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധി ചന്ദ്രനെ വൈസ് ചെയര്‍മാനായും പ്രധാനധ്യാപകന്‍ മോഹനന്‍ പാഞ്ചേരി സെക്രട്ടറി, കണ്‍വീനര്‍ കെ.ഷനില, ജോയിന്റ് കണ്‍വീനര്‍ പി.കെ. രമ്യ എന്നിവരെ സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പ്രധാനധ്യാപകന്‍ മോഹനന്‍ പാഞ്ചേരി സ്വാഗതം പറഞ്ഞ യോഗത്തില്‍ ഷൈന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Student's Protection Group formed at Naduvannur Higher Secondary