കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വിട്‌ന് കേടുപറ്റി

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വിട്‌ന് കേടുപറ്റി
Oct 13, 2021 11:07 AM | By Perambra Admin

 കടിയങ്ങാട് : കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വിട്‌ന് കേടുപറ്റി. വീടിന്റെ ചുമര്‍ തകര്‍ത്തു മണ്ണു വിടിന്റെ അകത്തേക്കൊഴുകുകയായിരുന്നു. കരിങ്കണ്ണിയില്‍ അബ്ദുള്ളയുടെ മകന്‍ നിസാംമും കുടുംബവും താമസിക്കുന്ന സ്റ്റേഡിയത്തിനടുത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പുഴിങ്ങോട്ടുമ്മല്‍ എന്ന വീട്ടിലാണ് അപകടം നടന്നത്.

ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷം മഴയ്ക്ക് അല്പം ശമനം വന്നതിനല്‍ വെള്ളകുത്ത് നിലച്ചത് വന്‍ ദുരന്തം ഒഴിവായി. അപകടം ഒഴിവാക്കാനായി കുടുബത്തെ ബന്ധുവീട്ടിലേക്ക്് മാറ്റി താമസിപ്പിച്ചു.

ചങ്ങരോത്ത് പഞ്ചായത്തിലും പാലേരി വില്ലേജ് ഓഫീസര്‍ക്കും ഒരു ലക്ഷം രൂപ യുടെ നഷ്ടം സംഭവിച്ചതായി പഞ്ചായത്ത് അംഗം കെ. മുബശ്ശിറ റിപ്പോര്‍ട്ട് നല്‍കി. ഇന്നലെ പെയ്ത ശക്തമായ മഴ പല സ്ഥലങ്ങളിലും പല തരത്തിലുള്ള അപകട ഭീഷണിയും മുഴക്കിയിരുന്നു.

അതേ പോലെ മഴ ശക്തമായി തുടര്‍ന്നിരുന്നെങ്കില്‍ ഉരുള്‍ പൊട്ടാനുമുള്ള സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറയുകയായിരുന്നു.

The house was damaged in a landslide following heavy rains

Next TV

Related Stories
Top Stories










News Roundup