---
title: "ഫുള്‍ എ പ്ലസ് : ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാം സ്ഥാനവുമായി മേപ്പയൂര്‍ ഹൈസ്‌കൂള്‍ "
english_title: "Full A Plus: Mappayoor High School topped the list of government schools in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49094/full-a-plus-mappayoor-high-school-topped-the-list-of-government-schools-in-the-district"
published_at: "2022-06-15T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aa098533e97_youth_congress_attach.JPG"
keywords: []
---

# ഫുള്‍ എ പ്ലസ് : ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നാം സ്ഥാനവുമായി മേപ്പയൂര്‍ ഹൈസ്‌കൂള്‍ 

> **Lead Summary:** **‍ മേപ്പയ്യൂര്‍ : **ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മേപ്പയൂര്‍ ജി.വി.എച്ച്.എസ്സ്.എസ്സ് ഒന്നാം സ്ഥാനം നേടി. പരീക്ഷയെഴുതിയ 745 കുട്ടികളില്‍ 129 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

## Article Content

**‍ മേപ്പയ്യൂര്‍ : **ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മേപ്പയൂര്‍ ജി.വി.എച്ച്.എസ്സ്.എസ്സ് ഒന്നാം സ്ഥാനം നേടി. പരീക്ഷയെഴുതിയ 745 കുട്ടികളില്‍ 129 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

743 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 60 കുട്ടികള്‍ക്ക് ഒമ്പത് എ പ്ലസും ലഭിച്ചു. വിദ്യാലയത്തില്‍ നടന്ന ചിട്ടയായ പഠനപദ്ധതികളാണ് മികച്ച വിജയത്തിന് പിന്നില്‍.

തുടര്‍ച്ചയായി നടന്ന കൗണ്‍സലിങ്, മോട്ടിവേഷന്‍ ക്ലാസുകള്‍, യൂണിറ്റ് പരീക്ഷകള്‍, മോഡല്‍ പരീക്ഷകള്‍, വിദഗ്ധ അധ്യാപകരുടെ അതിഥി ക്ലാസുകള്‍, പ്രത്യേക പഠനക്യാമ്പുകള്‍, പിടിഎയുടെ തദ്ദേശ സര്‍ക്കാറുകളുടെയും മികച്ച പിന്തുണയും ഈ വിജയത്തിന് മാറ്റുകൂട്ടി.

എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയിലും ഏറ്റവും മികച്ച വിജയവും ജില്ലയില്‍ രണ്ടാം സ്ഥാനവും മേപ്പയ്യൂര്‍ സ്‌കൂളിനായിരുന്നു. തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ പി.ടി.എയും അധ്യാപകരും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49094/full-a-plus-mappayoor-high-school-topped-the-list-of-government-schools-in-the-district)