---
title: "ചങ്ങരോത്ത് പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം"
english_title: "UDF hartal complete in Changaroth panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49098/udf-hartal-complete-in-changaroth-panchayath"
published_at: "2022-06-15T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aa0fa3eda14_youth_congress_attach.JPG"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം

> **Lead Summary:** **പേരാമ്പ്ര : **പാലേരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനു നേരെ കയ്യേറ്റം നടത്തിയതിനും നേതാക്കളെ അക്രമിച്ചതിലും പ്രതിഷേധിച്ച് UDF ചങ്ങരോത്ത് പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.

## Article Content

**പേരാമ്പ്ര : **പാലേരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിനു നേരെ കയ്യേറ്റം നടത്തിയതിനും നേതാക്കളെ അക്രമിച്ചതിലും പ്രതിഷേധിച്ച് UDF ചങ്ങരോത്ത് പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.

കെപിസിസി ഓഫീസ് അക്രമിച്ചതിലും കന്നാട്ടിയിലെ കോണ്‍ഗ്രസ് ഭവന്‍ തകര്‍ത്തതിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം. അക്രമത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ ഇ.ടി. സരീഷ്, മൂന്നാം വാര്‍ഡ് പ്രസിഡന്റ് നടുക്കണ്ടി രവി, കുറ്റിയില്‍ ബാലന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അക്രമത്തില്‍ പ്രതിഷേധിച്ച് UDF പഞ്ചായത്ത് കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഉള്‍നാടുകളിലടക്കം വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. അംഗന്‍വാടികള്‍, വിദ്യാലയങ്ങള്‍ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല.

ഹര്‍ത്താലിന്റെ ഭാഗമായി പാലേരിയില്‍ വന്‍ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ എ.പി.അബ്ദുറഹ്മാന്‍ അധ്യക്ഷനായി.

മുസ്ലീംലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, കല്ലൂര്‍ മുഹമ്മദലി, പുതുക്കോട്ട് രവീന്ദ്രന്‍ ,കെ.കെ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രകടനത്തിന് എന്‍.പി. വിജയന്‍ , മൂസ്സ കോത്തമ്പ്ര, ഇ.ടി. സരീഷ്, ഷിഹാബ് കന്നാട്ടി, കെ.കെ. വിനോദന്‍ , ഇ.വി. രാമചന്ദ്രന്‍ , എം. സൈറാബാനു, വഹീദ പാറേമ്മല്‍ , പ്രകാശന്‍ കന്നാട്ടി, ടി.കെ. റസാഖ്, വിനോദന്‍ കല്ലൂര്‍, റഷീദ് കുനിയില്‍, എന്‍ ജയശീലന്‍ , പി.ടി. വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49098/udf-hartal-complete-in-changaroth-panchayath)