---
title: "അംഗീകാരങ്ങളുടെ നിറവില്‍ മേപ്പയൂര്‍ കുടുംബ ആരോഗ്യകേന്ദ്രം "
english_title: "Mappayoor Family Health Center in full recognition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49447/mappayoor-family-health-center-in-full-recognition"
published_at: "2022-06-17T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac836eccea4_youth_congress_attach.JPG"
keywords: []
---

# അംഗീകാരങ്ങളുടെ നിറവില്‍ മേപ്പയൂര്‍ കുടുംബ ആരോഗ്യകേന്ദ്രം 

> **Lead Summary:** **മേപ്പയ്യൂര്‍: **തുടര്‍ച്ചയായ രണ്ടാം തവണയും ഗുണ നിലവാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മേപ്പയ്യൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം. ആശുപത്രിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനം മികച്ച ഗുണനിലവാരത്തോടെ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 'നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ്' അക്രഡിറ്റേഷന്‍ തുടര്‍ച്ചയായ രണ്ടാം തവണയും മേപ്പയ്യൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.

## Article Content

**മേപ്പയ്യൂര്‍: **തുടര്‍ച്ചയായ രണ്ടാം തവണയും ഗുണ നിലവാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മേപ്പയ്യൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം. ആശുപത്രിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനം മികച്ച ഗുണനിലവാരത്തോടെ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 'നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ്' അക്രഡിറ്റേഷന്‍ തുടര്‍ച്ചയായ രണ്ടാം തവണയും മേപ്പയ്യൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.

സമീപകാലങ്ങളായി നിരവധി നേട്ടങ്ങളാണ് ഈ സ്ഥാപനത്തിന് നേടാനായത്. 2018 - 19 ആര്‍ദ്ര പുരസ്‌കാരം, 2019-20 ആര്‍ദ്ര കേരള പുരസ്‌കാരം, 2020-21 കായകല്‍പ പുരസ്‌കാരം ഒന്നാം സ്ഥാനം, 2020-21 എന്‍ക്യുഎഎസ് അക്രഡിറ്റേഷന്‍ തുടങ്ങിയ നേട്ടങ്ങളുടെ നെറുകയിലാണ് ഈ സ്ഥാപനം.

ദിവസേന 600ല്‍ പരം ഒപിയുള്ള ഈ സ്ഥാപനത്തില്‍ ജീവനക്കാര്‍ ഒന്നടങ്കം കഠിനാധ്വാനം ചെയ്താണ് ഈ പുരസ്‌കാരം കരസ്ഥമാക്കിയത്. ജില്ലയിലെ തന്നെ മികച്ച കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നായ ഈ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ജീവിത ശൈലിരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഇ.ഹെല്‍ത് പദ്ധതി ഉള്‍പെടെ നിരവധി നൂതന പദ്ധതികള്‍ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്നുണ്ട്. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ പൂര്‍ണമായ പിന്തുണയോടെ ആണ് ഈ നേട്ടം നേടിയെടുക്കാന്‍ കഴിഞ്ഞത്.

ദേശീയ പുരസ്‌കാരം നേടിയ കുടുംബ ആരോഗ്യ കേന്ദ്രം ജീവനക്കാരെ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജനും ഭരണ സമിതി അംഗങ്ങളും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49447/mappayoor-family-health-center-in-full-recognition)