---
title: "കര്‍ഷകര്‍ക്കെതിരായ സുപ്രീം കോടതി വിധിക്കെതിരെ മലയോര ഹര്‍ത്താല്‍ നാളെ"
english_title: "Hill hartal tomorrow against Supreme Court verdict against farmers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49451/hill-hartal-tomorrow-against-supreme-court-verdict-against-farmers"
published_at: "2022-06-17T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac8bbf9f12c_youth_congress_attach.JPG"
keywords: []
---

# കര്‍ഷകര്‍ക്കെതിരായ സുപ്രീം കോടതി വിധിക്കെതിരെ മലയോര ഹര്‍ത്താല്‍ നാളെ

> **Lead Summary:** ** പേരാമ്പ്ര:** കര്‍ഷകരേയും മലയോര ജനതയേയും ദുരിതത്തിലാക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകള്‍ വേണ്ട നിയമ നിര്‍മ്മാണങ്ങള്‍ നടത്തി കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ല യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താല്‍ നാളെ രാവിലെ 6 മുതല്‍ വൈകു: 6 മണി വരെ.

## Article Content

** പേരാമ്പ്ര:** കര്‍ഷകരേയും മലയോര ജനതയേയും ദുരിതത്തിലാക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റുകള്‍ വേണ്ട നിയമ നിര്‍മ്മാണങ്ങള്‍ നടത്തി കര്‍ഷകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ല യുഡിഎഫ് കമ്മിറ്റി ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താല്‍ നാളെ രാവിലെ 6 മുതല്‍ വൈകു: 6 മണി വരെ.

പേരാമ്പ്രയുടെ മലയോര പഞ്ചായത്തായ ചക്കിട്ടപാറയില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ച് , പൊതു സ്ഥാപനങ്ങളും ബാങ്കുകളും അടച്ച് പൂട്ടി, ടാക്‌സി വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാതെ പരിപൂര്‍ണ്ണ ഹര്‍ത്താല്‍ ആചരിക്കുമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കെ.എ. ജോസുകുട്ടി അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറക്കുവാന്‍ അത്യാവശ്യ സ്വകാര്യ വാഹനങ്ങള്‍ തടയുകയില്ലെന്നും ഇവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49451/hill-hartal-tomorrow-against-supreme-court-verdict-against-farmers)