---
title: "ബ്ലോക്ക് തല ആരോഗ്യ മേള സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Block Head Health Fair Welcome Team Formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49642/block-head-health-fair-welcome-team-formed"
published_at: "2022-06-18T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ade7fc1f072_youth_congress_attach.JPG"
keywords: []
---

# ബ്ലോക്ക് തല ആരോഗ്യ മേള സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കേരള സര്‍ക്കാര്‍ റവന്യൂ ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ മേളയുടെ ഭാഗമായി സംഘാടക സമിതി യോഗം താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്നു.

## Article Content

** പേരാമ്പ്ര:** കേരള സര്‍ക്കാര്‍ റവന്യൂ ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ മേളയുടെ ഭാഗമായി സംഘാടക സമിതി യോഗം താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ജൂലായി രണ്ടാം തിയ്യതി പേരമ്പ്ര വി.വി.ദക്ഷിണാമൂര്‍ത്തി മാസ്റ്റര്‍സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് ആരോഗ്യമേള സംഘടിപ്പിക്കുന്നത്.

ആരോഗ്യ മേഖലയില്‍ ലഭ്യമായ സേവനങ്ങളും ചികിത്സകളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷനായി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി..കെ. പാത്തുമ്മ, വി.കെ. സുനീഷ്, മധു കൃഷ്ണന്‍, കെ.വി.ബാലന്‍, കിഴക്കയില്‍ ബാലന്‍, ഗോപാലകൃഷ്ണ തണ്ടോറപ്പാറ, കെ.കെ രജീഷ്, ശ്രീധരന്‍ മുതുവണ്ണാച്ച, എ.കെ തറുവൈ ഹാജി, ഷാജു മാസ്റ്റേഴ്‌സ്, സി. രജി എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ഓഫീസ്സര്‍ ഡോ: ഗോപാലകൃഷ്ണന്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസ്സര്‍ മനോജ് നന്ദിയും പറഞ്ഞു.

ശശികുമാര്‍ പേരാമ്പ്ര ചെയര്‍മാനും മെഡിക്കല്‍ ഓഫീസ്സര്‍ ഡോ: കെ. ഗോപാലകൃഷ്ണന്‍ ജനറല്‍ കണ്‍വീനറും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.എം മനോജ് ജോയന്റ് കണ്‍വീനറും പിആര്‍ഒ സുനില കോഡിനേറ്ററുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49642/block-head-health-fair-welcome-team-formed)