---
title: " പേരാമ്പ്ര പട്ടണത്തിലെ വെള്ളക്കെട്ട്: പ്രശ്‌നപരിഹാരത്തിനായി പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "Floods in Perambra town: Traders and Industrialists Coordinating Committee organized a march to the PWD office to resolve the issue."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49681/floods-in-perambra-town-traders-and-industrialists-coordinating-committee-organized-a-march-to-the-pwd-office-to-resolve-the-issue"
published_at: "2022-06-19T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ae99096defb_youth_congress_attach.JPG"
keywords: []
---

#  പേരാമ്പ്ര പട്ടണത്തിലെ വെള്ളക്കെട്ട്: പ്രശ്‌നപരിഹാരത്തിനായി പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:** **പേരാമ്പ്ര:** മഴക്കാലമായാല്‍ പേരാമ്പ്ര പട്ടണത്തിലെ കടകളില്‍ വെള്ളം കയറുന്നതിനെതിരെ പ്രശ്‌നപരിഹാരത്തിനായി വ്യാപാരി വ്യവസായി ഏകോപന സമിതി പിഡബ്ല്യുഡി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** മഴക്കാലമായാല്‍ പേരാമ്പ്ര പട്ടണത്തിലെ കടകളില്‍ വെള്ളം കയറുന്നതിനെതിരെ പ്രശ്‌നപരിഹാരത്തിനായി വ്യാപാരി വ്യവസായി ഏകോപന സമിതി പിഡബ്ല്യുഡി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

അശാസ്ത്രീയമായ രീതിയില്‍ ഡ്രൈനേജ് നിര്‍മ്മിച്ചത് കൊണ്ട് മഴക്കാലമായാല്‍ കടകളിലെല്ലാം വെള്ളം കയറുന്നത്. മഴക്കാലം ശക്തമാകുന്നതിനു മുന്‍പേ ഇതാണ് അവസ്ഥ എങ്കില്‍ നല്ല മഴ പെയ്താല്‍ പേരാമ്പ്ര പട്ടണത്തില്‍ വെള്ളക്കെട്ടു കാരണം ഇറങ്ങാന്‍ ആവാത്ത അവസ്ഥയാകും.

ഇൗ സ്ഥിതി കാരണം ആശങ്കയിലായത് വ്യാപാരികളാണ്. ജയകൃഷ്ണന്‍ നോവ ആധ്യക്ഷനായി. ഒ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഹമദ് കോയ, സലാം ബാദുഷ, ഷരീഫ് ചീക്കിലോട്ട്, സലിം മണവയല്‍, ഫിറാസ് കല്ലാട്ട്, സന്തീപന്‍ കോരകണ്ടി, സാജിദ് ഊരാളത്, മുഹമ്മദ് കിംഗ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49681/floods-in-perambra-town-traders-and-industrialists-coordinating-committee-organized-a-march-to-the-pwd-office-to-resolve-the-issue)