---
title: "മേപ്പയ്യൂര്‍ ജിവിഎച്ച്എസ്സ്എസ്സില്‍ തിളക്കമാര്‍ന്ന വിജയം"
english_title: "Brilliant success at Maypayur GVHSS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49754/sslc-held-a-victory-rally-in-maypayur"
published_at: "2022-06-19T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aef2f8f029e_m_sslc11.jpg"
keywords: []
---

# മേപ്പയ്യൂര്‍ ജിവിഎച്ച്എസ്സ്എസ്സില്‍ തിളക്കമാര്‍ന്ന വിജയം

> **Lead Summary:** **മേപ്പയ്യൂര്‍: **എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് തിളക്കമാര്‍ന്ന വിജയം നേടിയ മേപ്പയ്യൂര്‍ ജിവിഎച്ച്എസ്സ്എസ്സിലെ വിദ്യാര്‍ഥികളെ പിടിഎയും നാട്ടുകാരും ചേര്‍ന്ന് അനുമോദിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ വിജയാരവം മുഴക്കി വിദ്യാര്‍ഥികള്‍ റാലി നടത്തി. പിടിഎ പ്രസിഡന്റ് കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കെ. നിഷിദ് അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് തിളക്കമാര്‍ന്ന വിജയം നേടിയ മേപ്പയ്യൂര്‍ ജിവിഎച്ച്എസ്സ്എസ്സിലെ വിദ്യാര്‍ഥികളെ പിടിഎയും നാട്ടുകാരും ചേര്‍ന്ന് അനുമോദിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ വിജയാരവം മുഴക്കി വിദ്യാര്‍ഥികള്‍ റാലി നടത്തി. പിടിഎ പ്രസിഡന്റ് കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കെ. നിഷിദ് അധ്യക്ഷത വഹിച്ചു.

**

ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മേപ്പയൂര്‍ ജിവിഎച്ച്എസ്സ്എസ്സാണ് ഒന്നാം സ്ഥാനം നേടിയത്. പരീക്ഷയെഴുതിയവരില്‍ 129 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. പരീക്ഷയെഴുതിയ 745 പേരില്‍ 743 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി.

60 കുട്ടികള്‍ക്ക് 9 എ പ്ലസ് ലഭിച്ചു. വിദ്യാലയത്തില്‍ നടന്ന ചിട്ടയായ പഠനപദ്ധതികളാണ് മികച്ച വിജയത്തിന് പിന്നിലുള്ളത്. തുടര്‍ച്ചയായി നടന്ന കൗണ്‍സലിങ്, മോട്ടിവേഷന്‍ ക്ലാസുകള്‍, യൂണിറ്റ് പരീക്ഷകള്‍, മോഡല്‍ പരീക്ഷകള്‍, വിദഗ്ധ അധ്യാപകരുടെ അതിഥി ക്ലാസുകള്‍, പ്രത്യേക പഠനക്യാമ്പുകള്‍, പിടിഎ യുടെ തദ്ദേശ സര്‍ക്കാറുകളുടെയും മികച്ച പിന്തുണയും ഈ വിജയത്തിന് മാറ്റുകൂട്ടി.

തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ പിടിഎയെയും നാട്ടുകാരും അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സെഡ്. എ. അന്‍വര്‍ ഷമീം, എം.എം. ബാബു, പിടിഎ അംഗങ്ങളായ മുജീബ് കോമത്ത്, ഇ.കെ. ഗോപി, യു. ബിജു, സന്തോഷ് സാദരം, ദിനേശ് പാഞ്ചേരി, എന്‍.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49754/sslc-held-a-victory-rally-in-maypayur)