---
title: "ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചെങ്കോട്ടക്കൊല്ലി, വട്ടക്കയം ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു "
english_title: "In Chakkittappara Grama Panchayat, 7th Ward, harassment is rampant in Chenkottakolli and Vattakkayam areas."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49759/in-chakkittappara-grama-panchayat-7th-ward-harassment-is-rampant-in-chenkottakolli-and-vattakkayam-areas"
published_at: "2022-06-19T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62aefde54824b_ana1.JPG"
keywords: []
---

# ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചെങ്കോട്ടക്കൊല്ലി, വട്ടക്കയം ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു 

> **Lead Summary:** **ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചെങ്കോട്ടക്കൊല്ലി, വട്ടക്കയം ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജോസ് ചൊവ്വാറ്റുകുന്നേല്‍ന്റെ വാഴ കൃഷി കാട്ടാനകള്‍ നശിപ്പിച്ചു.

## Article Content

**ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചെങ്കോട്ടക്കൊല്ലി, വട്ടക്കയം ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജോസ് ചൊവ്വാറ്റുകുന്നേല്‍ന്റെ വാഴ കൃഷി കാട്ടാനകള്‍ നശിപ്പിച്ചു.

ആളുകള്‍ താമസിക്കുന്ന വീടിന് സമീപം കാട്ടാനകള്‍ കൂട്ടമായി എത്തുന്നത് മൂലം പ്രദേശവാസികള്‍ ആശങ്കയിലാണുള്ളത്. കൃഷികളെല്ലാം നശിപ്പിക്കുകയും ചെയ്യുന്നതുമൂലം ജനങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. വര്‍ഷങ്ങളായി തങ്ങള്‍ക്ക് കൃഷിചെയ്യാന്‍ പറ്റാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ആന കയറുന്ന ഭാഗങ്ങളില്‍ വഴി വിളക്ക് ഇല്ലാത്തത് ഏറെ പ്രയാസകരമാണെന്നും അധികാരികള്‍ വഴി വിളക്കുകള്‍ സ്ഥാപിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും കൃഷി നാശം ഉണ്ടായ മേഖലകള്‍ സന്ദര്‍ശിച്ച വാര്‍ഡ് അംഗം രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49759/in-chakkittappara-grama-panchayat-7th-ward-harassment-is-rampant-in-chenkottakolli-and-vattakkayam-areas)