---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ പരിപാടികളോടെ സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു "
english_title: "Surili Hindi Utsav was organized at AUP School, Valiakode with various programs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49765/surili-hindi-utsav-was-organized-at-aup-school-valiakode-with-various-programs"
published_at: "2022-06-19T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af020b9c7f2_v_aup2.JPG"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ പരിപാടികളോടെ സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു 

> **Lead Summary:** **വാല്യക്കോട് :** വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ പരിപാടികളോടെ സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു. പ്രധാനധ്യാപിക എ.കെ. സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വാല്യക്കോട് :** വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ പരിപാടികളോടെ സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു. പ്രധാനധ്യാപിക എ.കെ. സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു.

കുട്ടികളില്‍ ഹിന്ദി ഭാഷയില്‍ താല്പര്യം ഉണ്ടാക്കാനും, ഹിന്ദി ഭാഷയിലേക്ക് ആകര്‍ഷിച്ചു കൊണ്ട് എളുപ്പത്തില്‍ ഹിന്ദി പഠിക്കാനുളള സാഹചര്യം ഒരുക്കുക എന്നതാണ് സുരീലി ഹിന്ദി ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.

കവിതാലാപനം, ചിത്രരചന എന്നിങ്ങനെയുള്ള കുട്ടികളിലെ സര്‍ഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. എസ്. ഹരിശ്രീ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സന്ദേശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49765/surili-hindi-utsav-was-organized-at-aup-school-valiakode-with-various-programs)