---
title: "വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് നവീകരണം: പ്രചരണ ബോര്‍ഡ് നശിപ്പിച്ചു"
english_title: "Road upgrade at Vanchipara tower on the north side: propaganda board destroyed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49799/road-upgrade-at-vanchipara-tower-on-the-north-side-propaganda-board-destroyed"
published_at: "2022-06-19T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af36c3980be_youth_congress_attach.JPG"
keywords: []
---

# വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് നവീകരണം: പ്രചരണ ബോര്‍ഡ് നശിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **റോഡ് നവീകരണ സമരസമിതിയുടെ പ്രചരണ ബോര്‍ഡ് നശിപ്പിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് നവീകരണം വൈകുന്നതിനെരെ മേഖല കോണ്‍ഗ്രസ് സമരസമിതി രൂപീകരിച്ച് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ അനശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്.

## Article Content

** പേരാമ്പ്ര : **റോഡ് നവീകരണ സമരസമിതിയുടെ പ്രചരണ ബോര്‍ഡ് നശിപ്പിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് നവീകരണം വൈകുന്നതിനെരെ മേഖല കോണ്‍ഗ്രസ് സമരസമിതി രൂപീകരിച്ച് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ അനശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്.

നിരാഹാര സത്യാഗ്രഹ സമരത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡാണ് ശനിയാഴ്ച രാത്രി നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടത്. റോഡ് ആരംഭിക്കുന്ന വടക്കുമ്പാട് സംസ്ഥാന പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡാണ് സമീപത്തെ പറമ്പില്‍ നശിപ്പിച്ച നിലയില്‍ ഇന്ന് കാണ്ടെത്തിയത്.

സംഭവത്തില്‍ സമരസമിതി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ചെയര്‍മാന്‍ എന്‍.പി. വിജയന്‍ അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കന്നാട്ടി, ബാലന്‍ നടുക്കണ്ടി, ഇ.സി സന്ദീപ്, ദേവരാജ് കന്നാട്ടി, രഷിത രാജേഷ്, ജയശ്രീ വിജയന്‍, ശരണ്യ ബിജു, ശ്രീനി കരുവാങ്കണ്ടി, ലിജു പനംകുറ്റിക്കര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49799/road-upgrade-at-vanchipara-tower-on-the-north-side-propaganda-board-destroyed)