---
title: "വായന ദിനത്തില്‍ ബുക്ക് ചലഞ്ച് സംഘടിപ്പിച്ച് കല്ലോട് ഭാവന തിയേറ്റേഴ്സ് പ്രവര്‍ത്തകര്‍ "
english_title: "Kallot Bhavana Theaters activists organized a book challenge on Reading Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49806/kallot-bhavana-theaters-activists-organized-a-book-challenge-on-reading-day"
published_at: "2022-06-19T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af3dbe8d074_youth_congress_attach.JPG"
keywords: []
---

# വായന ദിനത്തില്‍ ബുക്ക് ചലഞ്ച് സംഘടിപ്പിച്ച് കല്ലോട് ഭാവന തിയേറ്റേഴ്സ് പ്രവര്‍ത്തകര്‍ 

> **Lead Summary:** ‍ പേരാമ്പ്ര:** **പേരാമ്പ്ര കല്ലോട് കലാ സാംസ്‌കാരിക രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഭാവന തിയേറ്റേഴ്സ് ഈ വായന ദിനം മുതല്‍ ബുക്ക് ചലഞ്ച് എന്ന പേരില്‍ പുസ്തക ശേഖരണം ആരംഭിച്ചു. ആദ്യ പുസ്തകങ്ങള്‍ സംഭാവനായി നല്‍കി തോട്ടത്തില്‍ മുത്തുകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

‍ പേരാമ്പ്ര:** **പേരാമ്പ്ര കല്ലോട് കലാ സാംസ്‌കാരിക രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഭാവന തിയേറ്റേഴ്സ് ഈ വായന ദിനം മുതല്‍ ബുക്ക് ചലഞ്ച് എന്ന പേരില്‍ പുസ്തക ശേഖരണം ആരംഭിച്ചു. ആദ്യ പുസ്തകങ്ങള്‍ സംഭാവനായി നല്‍കി തോട്ടത്തില്‍ മുത്തുകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഭാവന തിയേറ്റേഴ്സ് സെക്രട്ടറി പി.കെ.ലിനീഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. മോണ്ടി ക്രിസ്റ്റോയിലെ പ്രഭു (അലക്‌സാണ്ടര്‍ ഡ്യൂമാസ്), ഇന്ത്യന്‍ നാടോടി കഥകള്‍ (എന്‍.എം.നമ്പൂതിരി), ദി സഹീര്‍ (പൗലോ കൊയ്ലോ), ദി ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് (അരുന്ധതി റോയ്), ദി പോയം ട്രീ (ഡീന്‍ ഗ്യാസ്പര്‍), വിശ്വ പ്രസിദ്ധ പ്രസംഗങ്ങള്‍, തയ്യല്‍ പഠിക്കാന്‍, നവീന പാചകം എന്നീ പുസ്തകങ്ങളാണ് തോട്ടത്തില്‍ മുത്തുകൃഷ്ണന്‍ ഭാവന തിയേറ്റേഴ്സില്‍ സംഭാവന ചെയ്തത്.

പ്രസിഡണ്ട് സി.കെ.റഷീദ്, ജോയിന്റ് സെക്രട്ടറി ബേബി സുനില്‍ എന്നിവര്‍ പങ്കെടുത്തു. നിങ്ങള്‍ വായിച്ചതോ, പുതുതായി വാങ്ങി നല്‍കുന്നതോ ആയ പുസ്തകങ്ങള്‍ ഭാവന തിയേറ്റേഴ്സ് പ്രവര്‍ത്തകരെ അറിയിച്ചാല്‍ നേരില്‍ വന്നു ശേഖരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബുക്ക് ചലഞ്ചില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. 8075918687, 9846099500.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49806/kallot-bhavana-theaters-activists-organized-a-book-challenge-on-reading-day)