---
title: "വെള്ളിയൂരില്‍ വീടിന് നേരെ പെട്രോള്‍ ബോബാക്രമണം"
english_title: "Petrol bomb attack on a house in Velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49865/petrol-bomb-attack-on-a-house-in-velliyoor"
published_at: "2022-06-20T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62afe381bbe2e_a1.jpg"
keywords: []
---

# വെള്ളിയൂരില്‍ വീടിന് നേരെ പെട്രോള്‍ ബോബാക്രമണം

> **Lead Summary:** ** പേരാമ്പ്ര :** വെള്ളിയൂരില്‍ ഇന്നലെ അര്‍ദ്ധരാത്രി വീടിന് നേരെ പെട്രോള്‍ ബോബാക്രമണം. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി നസീര്‍ വെള്ളിയൂരിന്റെ വീടിന് നേരെ ഇന്നലെ രാത്രി 12 മണിയോടെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്.

## Article Content

** പേരാമ്പ്ര :** വെള്ളിയൂരില്‍ ഇന്നലെ അര്‍ദ്ധരാത്രി വീടിന് നേരെ പെട്രോള്‍ ബോബാക്രമണം. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി നസീര്‍ വെള്ളിയൂരിന്റെ വീടിന് നേരെ ഇന്നലെ രാത്രി 12 മണിയോടെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്.

വിടിന്റെ ടറസിനും മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിനും കേട് പാട് സംഭവിച്ചു. വെള്ളിയൂര്‍ പുളിയോട്ട് മുക്ക് റോഡിലെ വലിയ പറമ്പില്‍ എന്ന വീടിന് നേരെയാണ് അക്രമണം ഉണ്ടായത്. ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നസീര്‍ പറഞ്ഞു.

ജില്ല ക്രൈം റിക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ , ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ. മധു കൃഷ്ണന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49865/petrol-bomb-attack-on-a-house-in-velliyoor)