---
title: "വായനാ ദിനത്തില്‍ ഒഎന്‍വി പുരസ്‌കാര ജേതാവിനെ ബ്ലൂമിംഗ് ആര്‍ട്‌സ് ആദരിച്ചു "
english_title: "Blooming Arts honors ONV Award winner on Reading Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49918/blooming-arts-honors-onv-award-winner-on-reading-day"
published_at: "2022-06-20T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b01851c2d06_adharavumay1.jpg"
keywords: []
---

# വായനാ ദിനത്തില്‍ ഒഎന്‍വി പുരസ്‌കാര ജേതാവിനെ ബ്ലൂമിംഗ് ആര്‍ട്‌സ് ആദരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** വായനാ ദിനത്തില്‍ ഒഎന്‍വി പുരസ്‌കാര ജേതാവ് നസീറ പുതിയോട്ടിലിനെ ബ്ലൂമിംഗ് ആര്‍ട്‌സ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു ഉപഹാര സമര്‍പ്പണം നടത്തി.

## Article Content

**മേപ്പയ്യൂര്‍:** വായനാ ദിനത്തില്‍ ഒഎന്‍വി പുരസ്‌കാര ജേതാവ് നസീറ പുതിയോട്ടിലിനെ ബ്ലൂമിംഗ് ആര്‍ട്‌സ് ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു ഉപഹാര സമര്‍പ്പണം നടത്തി.

ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജുകാവില്‍ വായനാദിന സന്ദേശം നല്‍കി.

ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, കെ.പി. രാമചന്ദ്രന്‍, എം.എം. കരുണാകരന്‍, മുജീബ് കോമത്ത്, സി. നാരായണന്‍, എസ്.ബി. നിഷിത് മുഹമ്മദ്, ഇ. മുഹമ്മദ് റാസില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49918/blooming-arts-honors-onv-award-winner-on-reading-day)