---
title: "വായനാദിനപക്ഷാചരണത്തിന്റെ ഭാഗമായി നരയംകുളം ഗ്രാമീണ വായനശാല കവി മധുസൂദനന്‍ ചെറുക്കാടിനെ ആദരിച്ചു"
english_title: "Narayankulam Rural Library Poet Madhusoodanan honors Cherukkad as part of Reading Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49947/narayankulam-rural-library-poet-madhusoodanan-honors-cherukkad-as-part-of-reading-day-celebrations"
published_at: "2022-06-20T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b02a78008f9_1narayamkulam.jpg"
keywords: []
---

# വായനാദിനപക്ഷാചരണത്തിന്റെ ഭാഗമായി നരയംകുളം ഗ്രാമീണ വായനശാല കവി മധുസൂദനന്‍ ചെറുക്കാടിനെ ആദരിച്ചു

> **Lead Summary:** ** നരയംകുളം:** വായനാദിനപക്ഷാചരണത്തിന്റെ ഭാഗമായി നരയംകുളം ഗ്രാമീണ വായനശാല അക്ഷരദീപം തെളിയിച്ച് കവി മധുസൂദനന്‍ ചെറുക്കാടിനെ ആദരിച്ചു. സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡ് ജേതാവ് ജയരാജന്‍ കവി മധുസൂദനന് ഉപഹാര സമര്‍പ്പണം നടത്തി.

## Article Content

** നരയംകുളം:** വായനാദിനപക്ഷാചരണത്തിന്റെ ഭാഗമായി നരയംകുളം ഗ്രാമീണ വായനശാല അക്ഷരദീപം തെളിയിച്ച് കവി മധുസൂദനന്‍ ചെറുക്കാടിനെ ആദരിച്ചു. സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡ് ജേതാവ് ജയരാജന്‍ കവി മധുസൂദനന് ഉപഹാര സമര്‍പ്പണം നടത്തി.

രാജന്‍ നരയംകുളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേപ്പാടി ബാലകൃഷ്ണന്‍, എ.കെ. കുഞ്ഞിച്ചെക്കിണി, സംസ്ഥാന അദ്ധ്യാപക ജേതാവ് കെ. കുഞ്ഞനന്തന്‍, പി.കെ. ബാലന്‍, കെ. ശ്രീജേഷ്, മനോഹരന്‍, ദേവനന്ദ, ബിനില രാജേഷ് എന്നിവര്‍ സംസാരിച്ചു. എ.കെ. കണാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലിഷ ലിജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49947/narayankulam-rural-library-poet-madhusoodanan-honors-cherukkad-as-part-of-reading-day-celebrations)