---
title: "ചെമ്പനോടയില്‍ കാട്ടാന ശല്യം തുടരുന്നു "
english_title: "Wildfires continue to rage in Chembanoda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49986/wildfires-continue-to-rage-in-chembanoda"
published_at: "2022-06-20T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b04f05b0e8b_ana1_krishi.jpg"
keywords: []
---

# ചെമ്പനോടയില്‍ കാട്ടാന ശല്യം തുടരുന്നു 

> **Lead Summary:** **പെരുവണ്ണാമൂഴി **: ചെമ്പനോട മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു. ചെമ്പനോട ആലമ്പാറ കാട്ടിക്കുളം ഭാഗത്ത് ഇന്നലെ രാത്രിയും കാട്ടാന എത്തി കൃഷി നശിപ്പിച്ചു. കാട്ടിക്കുളം കുന്ന കാട്ട് ആല്‍ബിന്റെ 20 ഓളം നേന്ത്രവാഴകളും കവുങ്ങുകളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്.

## Article Content

**പെരുവണ്ണാമൂഴി **: ചെമ്പനോട മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു. ചെമ്പനോട ആലമ്പാറ കാട്ടിക്കുളം ഭാഗത്ത് ഇന്നലെ രാത്രിയും കാട്ടാന എത്തി കൃഷി നശിപ്പിച്ചു. കാട്ടിക്കുളം കുന്ന കാട്ട് ആല്‍ബിന്റെ 20 ഓളം നേന്ത്രവാഴകളും കവുങ്ങുകളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്.

കുലച്ച് വിളവെടുക്കാറായ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ആല്‍ബിന്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരുന്ന വാഴകളാണ് ആന നശിപ്പിച്ചത്. ഇന്നലെ തോട്ടത്തിലെത്തിയത് ഒറ്റയാനാണെന്ന് കരുതുന്നു.

മലയോര മേഖലയില്‍ കാട്ടാനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം കാരണം കര്‍ഷകര്‍ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം കാട്ടിക്കുളം ഭാഗത്ത് കൃഷി ഇടങ്ങളില്‍ കാട്ടാന ഇറങ്ങിയിരുന്നു.

ആന ഇറങ്ങിയതായി അറിഞ്ഞതോടെ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് ഇവയെ തുരത്തുകയായിരുന്നു. ശനിയാഴ്ച രാത്രി മുതുകാട് ചെങ്കോട്ട കൊല്ലി ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49986/wildfires-continue-to-rage-in-chembanoda)