---
title: "വാല്യക്കോട് എയുപി സ്‌കൂളില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "PN at AUP School, Valyakode. Panicker organized the memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/49996/pn-at-aup-school-valyakode-panicker-organized-the-memorial"
published_at: "2022-06-20T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b05a6870d3e_aup_v1.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂളില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നൊച്ചാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നൊച്ചാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍ ഉദ്ഘാടനം ചെയ്തു.

ടി.പി. സുനില്‍ അധ്യക്ഷത വഹിച്ചു. വായനാദിന പ്രതിജ്ഞ കെ. ഷീബയും സന്ദേശം എ.കെ. സുബൈദയും നല്‍കി. മികച്ച വായനക്കാരി ചെട്ട്യാംകണ്ടി ശാന്തയെ കെ. സുഹറ പൊന്നാട അണിയിച്ച് ആദരിച്ചു.

കല്പത്തൂര്‍ പൊതുജന വായനശാല, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ നല്‍കി. പി.ഇ. ബാലഗോപാലന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി എമിനിന് ചടങ്ങില്‍ വെച്ച് പുസ്തകങ്ങള്‍ കൈമാറി.

തുടര്‍ദിവസങ്ങളില്‍ പുസ്തകപ്രദര്‍ശനം, കവിയരങ്ങ്, സാഹിത്യ പ്രശ്‌നോത്തരി, പ്രഭാഷണ മത്സരം, സാഹിത്യകാരന്മാരെ പരിചയപ്പെടല്‍, കഥാകഥന വേദി തുടങ്ങിയ പരിപാടികള്‍ വാരാചരണത്തിന്റ ഭാഗമായി നടക്കും. പ്രധാനധ്യാപിക എ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ഷീബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/49996/pn-at-aup-school-valyakode-panicker-organized-the-memorial)