Categories
headlines

ചക്കിട്ടപാറയില്‍ 5 വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണ്‍

ചക്കിട്ടപാറ: ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനായി ആര്‍ആര്‍ടിയുടെയും, വിവിധ മത മേധാവികളുടെയും, ഗ്രാമ പഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റിയുടെയും യോഗം തീരുമാനിച്ചു.


പ്രസിഡന്റ് കെ.സുനില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രഡിഡന്റ് ചിപ്പി മനോജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ.ശശി, ബിന്ദു വത്സന്‍, ഇ.എം.ശ്രീജിത്ത്, സെക്ടര്‍ മജിസ്ട്രേറ്റ് ഹബി, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഷാരോണ്‍, ഡോ. ജാസ്മിന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, പെരുവണ്ണാമൂഴി സബ് ഇന്‍സ്പെക്ടര്‍ രാജീവന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് 19 ആയി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പെരുവണ്ണാമൂഴി, ചക്കിട്ടപാറ, കുളത്തുവയല്‍, താന്നിയോട്, കുളത്തുംതറ (11,12,13,14,15) വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.


ഈ സോണില്‍ പെടുന്ന കച്ചവട സ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. വിവാഹം, മരണം, മറ്റ് ആഘോഷ പരിപാടികളില്‍ 5 ആളുകളില്‍ കൂടുതല്‍ പങ്കെടുക്കുവാന്‍ പാടില്ല.

കണ്ടയിന്‍മെന്റ് സോണിലെ ആരാധനാലയങ്ങളില്‍ 5 ല്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരാനും പാടില്ല. കണ്ടയിന്‍മെന്റ് സോണില്‍ പെടാത്ത സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെ പ്രവര്‍ത്തിക്കാം.


പഞ്ചായത്തിലെ എല്ലാ ടൗണിലും പോലീസ് നിരീക്ഷണം ശക്തമാക്കും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കണ്ടയിന്‍മെന്റ് സോണിലുള്ളവര്‍ പുറത്ത് ജോലിക്ക് പോകുന്നതില്‍ തടസ്സമില്ല.

വീടുകളില്‍ താമസിക്കാന്‍ സൗകര്യമില്ലാത്ത കോവിഡ് ബാധിതരെ താമസിപ്പിക്കാന്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കൂവ്വപ്പൊയിലിലെ പരിശീലന കേന്ദ്രത്തില്‍ സൗകര്യമൊരുക്കും.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP