---
title: "അധികൃതരുടെ അനാസ്ഥ: അനശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം സമാപിച്ചു"
english_title: "The indefinite hunger strike ended"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50021/the-indefinite-hunger-strike-ended"
published_at: "2022-06-20T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b082ea58508_youth_congress_attach.JPG"
keywords: []
---

# അധികൃതരുടെ അനാസ്ഥ: അനശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം സമാപിച്ചു

> **Lead Summary:** ** പേരാമ്പ്ര :** വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ നവീകരണ പ്രവര്‍ത്തിയില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെയും ചില മതിലുകള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഗൂഢ നീക്കങ്ങള്‍ക്കെതിരെയും കന്നാട്ടി മേഖല കോണ്‍ഗ്രസ് കമ്മിറ്റി സമരസമിതി നടത്തുന്ന അനശ്ചിതകാല നിരാഹാര സത്യാഗ്രഹം സമാപിച്ചു.

## Article Content

** പേരാമ്പ്ര :** വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡിന്റെ നവീകരണ പ്രവര്‍ത്തിയില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെയും ചില മതിലുകള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഗൂഢ നീക്കങ്ങള്‍ക്കെതിരെയും കന്നാട്ടി മേഖല കോണ്‍ഗ്രസ് കമ്മിറ്റി സമരസമിതി നടത്തുന്ന അനശ്ചിതകാല നിരാഹാര സത്യാഗ്രഹം സമാപിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരസമിതി പ്രവര്‍ത്തകര്‍ പേരാമ്പ്ര പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനിയര്‍ ഓഫീസിന് മുന്നിലായിരുന്നു നിരാഹാര സത്യാഗ്രഹ സമരം നടത്തി വന്നത്.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

സമരസമിതി നേതാക്കളുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും എക്‌സിക്യൂട്ടീവ് എഞ്ചിനിയറുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റോഡിന് പൂര്‍ണ്ണമായും 8 മീറ്റര്‍ വീതി ഉറപ്പു വരുത്താമെന്നും, ടാറിംഗ് എസ്റ്റിമേറ്റ് പ്രകാരം 3.8 മീറ്ററില്‍ നടത്തുകയും തുടര്‍ന്ന് 5.5 മീറ്ററിലേക്ക് ടാറിംഗ് ഉയര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും റോഡ് പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്നും എംഎല്‍എ അറിയച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ചര്‍ച്ചക്ക് ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷന്‍ അംഗം വഹീദ പാറേമ്മല്‍, സമരസമിതി ചെയര്‍മാന്‍ എന്‍.പി.വിജയന്‍, കണ്‍വീനര്‍ ദേവരാജ് കന്നാട്ടി, വൈസ് ചെയര്‍ന്മാരായ പ്രകാശന്‍ കന്നാട്ടി, ടി.പി പ്രമോദ്, ജോയിന്റ് കണ്‍വീനര്‍മാരായ ലിജു പനംകുറ്റിക്കര, റോജി ജോസഫ്, ട്രഷറര്‍ ശ്രീനിവാസന്‍ കരുവാങ്കണ്ടി , പരിസ്ഥിതി പ്രവര്‍ത്തകന്‍ പപ്പന്‍ കന്നാട്ടി, നടുക്കണ്ടി ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.

സമര നായികമാര്‍ക്ക് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട് നാരങ്ങാനീര് നല്‍കിയതോടെ നിരാഹാര സത്യാഗ്രഹ സമരത്തിന് സമാപനമായി.

സമാപന യോഗത്തില്‍ വി. ആലീസ് മാത്യു, ബ്ലോക്ക് പഞ്ചായ അംഗം വഹീദ പാറേമ്മല്‍, മുസ്ലീം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി സി.പി.എ അസീസ്, പ്രകാശന്‍ കന്നാട്ടി, റോജി ജോസഫ്, പപ്പന്‍ കന്നാട്ടി, വി.കെ. കുഞ്ഞിരാമക്കുറുപ്പ്, ശ്രീനി കരുവാങ്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്നാം ദിനം പ്രദേശത്തെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചത്. ഓരോ ദിവസവും ഓഫീസ് സമയത്ത് പത്ത് പേരടങ്ങുന്ന സമര ഭടന്മാരാണ് നിരാഹാരമനുഷ്ഠിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ എന്‍.പി.വിജയന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ജനറല്‍ സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ്, ഐടിയുസി നിയോജക പ്രസിഡന്റ് വി.പി. സുരേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, വി.വി.ദിനേശന്‍, ബാലന്‍ നടുക്കണ്ടി, കെ.കെ, അശോകന്‍, പുതുക്കോട്ട് രവീന്ദ്രന്‍, ഷൈലജ ചെറുവോട്ട്, ഇ.സി മിനി, പി.സി കാര്‍ത്ത്യായനി, രാജന്‍ കണ്ടോത്ത്, മോഹന്‍ദാസ് ഓണിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജയശ്രീ വിജയന്‍, മിനി നടുക്കണ്ടി, സ്മിത റോജി, പ്രബിത രാമചന്ദ്രന്‍, ബിനു ശ്രീനിവാസന്‍, സീന രാജീവന്‍, രഷിത രാജേഷ്, സ്മിത ശശി, സജിന പ്രതീശന്‍, ഷൈനി ശശി എന്നീ സമര നായികമാരാണ് ഇന്ന് സഹന സമരം നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50021/the-indefinite-hunger-strike-ended)