---
title: "പൊതുജനങ്ങള്‍ക്കായി കായണ്ണ കേളിക്കാംവയല്‍ സംസ്‌ക്കാരിക നിലയം ഉയരുന്നു "
english_title: "Kayanna Kelikamvayal Cultural Center is on the rise for the general public"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50033/kayanna-kelikamvayal-cultural-center-is-on-the-rise-for-the-general-public"
published_at: "2022-06-20T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b08ea54a251_youth_congress_attach.JPG"
keywords: []
---

# പൊതുജനങ്ങള്‍ക്കായി കായണ്ണ കേളിക്കാംവയല്‍ സംസ്‌ക്കാരിക നിലയം ഉയരുന്നു 

> **Lead Summary:** **പേരാമ്പ്ര: **കായണ്ണ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളിക്കാംവയല്‍ സംസ്‌ക്കാരിക നിലയത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **കായണ്ണ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേളിക്കാംവയല്‍ സംസ്‌ക്കാരിക നിലയത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞു. സുധി വാവട സൗജന്യമായി നല്‍കിയ സ്ഥലത്ത് 27 ലക്ഷമാണ് അനുവദിച്ചത്.

സംസ്‌ക്കാരിക നിലയം നിര്‍മ്മിക്കുന്ന ചടങ്ങില്‍ സുധി വാവടയെ എംഎല്‍എ ആദരിക്കല്‍ ചടങ്ങ് നടത്തി. എഴാം വാര്‍ഡിലെ മറ്റു സംസ്‌ക്കാരിക്ക നിലയങ്ങള്‍ വേറെയില്ല.

വായനശാല, മീറ്റിംഗ് ഹാള്‍ തുടങ്ങിയവ ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മ്മിച്ചത്. പഞ്ചായത്ത് സെക്രട്ടറി കെ.ടി മനോജ്, കെ.കെ നാരായണന്‍, പി.കെ ഷിജു, കെ.സി. ഗാന, ബിജി സുനില്‍കുമാര്‍, എ.ഇ നീന, സി. പ്രകാശന്‍, എന്‍ ചന്ദ്രന്‍, എ.സി ബാലകൃഷണന്‍, ഗോപി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50033/kayanna-kelikamvayal-cultural-center-is-on-the-rise-for-the-general-public)