---
title: "പ്രതിഷേധ പ്രകടനവും പെതുയോഗവുമായി നൊച്ചാട് മണ്ഡലം യുഡിഎഫ് കമ്മിറ്റി "
english_title: "Nochchad constituency UDF committee with protest and public meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50047/nochchad-constituency-udf-committee-with-protest-and-public-meeting"
published_at: "2022-06-20T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b0a1078a496_youth_congress_attach.JPG"
keywords: []
---

# പ്രതിഷേധ പ്രകടനവും പെതുയോഗവുമായി നൊച്ചാട് മണ്ഡലം യുഡിഎഫ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വി.പി നസീറിന്റെയും അഹമ്മദ് എം.സിയുടെയും വീടിനും കടയ്ക്കു നേരെയും ഉണ്ടായ ബോംബ് അക്രമത്തിലും പ്രതിഷേധിച്ച് നൊച്ചാട് മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയൂരില്‍ പ്രതിഷേധ പ്രകടനവും പെതുയോഗവും നടത്തി.

## Article Content

**പേരാമ്പ്ര: **ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വി.പി നസീറിന്റെയും അഹമ്മദ് എം.സിയുടെയും വീടിനും കടയ്ക്കു നേരെയും ഉണ്ടായ ബോംബ് അക്രമത്തിലും പ്രതിഷേധിച്ച് നൊച്ചാട് മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയൂരില്‍ പ്രതിഷേധ പ്രകടനവും പെതുയോഗവും നടത്തി.

പ്രതിഷേധ യോഗം ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. ടി.പി നാസര്‍ അധ്യക്ഷനായി.

കെ.മധുകൃഷ്ണന്‍, പി.എം പ്രകാശന്‍, പി.സി സിറാജ്, ഒ.എം രാജന്‍, ടി.കെ ഇബ്രായി, വി.വി ദിനേശന്‍, ഇ.ടി ഹമീദ്, ആര്‍.പി രവീന്ദ്രന്‍, എസ്.സുനന്ദ്, വി.ടി സൂരജ്, വി.പി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50047/nochchad-constituency-udf-committee-with-protest-and-public-meeting)