നടുവണ്ണൂര്‍ : കുന്നരംവെള്ളി എംഎസ്എഫ് ഹരിതയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി ഉന്നതവിജയികളെ മൊമന്റോ നല്കി അനുമോദിച്ചു.
ഹരിത ജില്ലാ പ്രസിണ്ടന്റ് റിസ്വാന പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
പി.ടി. സുമി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ലോ കോളേജ് ഹരിത ജനറല്‍ സെക്രട്ടറി റീമാ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി.
വിജയികളായ ആതിര ചീനികണ്ടി, ഫാത്തിമ ജിനാന്‍, ദേവനന്ദ, കെ.കെ. ആതിര, കെ.കെ. സുഹറ, യാസിര്കോയ ഇവര്‍ക്ക് മൊമന്റോ നല്കി അനുമോദിച്ചു.
അഷറഫ് പുതിയപ്പുറം, വി.കെ. ഇസ്മയില്‍, സാഹിദ കേളോത്ത്, ബുഷറ നസീര്‍, ബഷീര്‍ ഫിര്‍ദൗസ്, റഹ്മാന് ഷാമില്‍, പി.പി. റഫീഖ് എന്നിവര്‍ സംസാരിച്ചു.
റിഫാ ഫാത്തിമ സ്വാഗതവും, ഷിഫാന ഷെറിന് നന്ദിയും പറഞ്ഞു.
Congratulations to the SSLC winners