---
title: " മെഡിക്കല്‍ ഓഫീസര്‍ ഡോ: അനു സി മാത്യുവിന് യാത്രയയപ്പ് നല്‍കി "
english_title: "Medical Officer Dr. Any C Matthe gave the travelup"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50179/the-medical-officer-of-manurveda-dyspensory-dr-author-c-matthev-was-issued"
published_at: "2022-06-21T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b19e756232c_1y.jpg"
keywords: []
---

#  മെഡിക്കല്‍ ഓഫീസര്‍ ഡോ: അനു സി മാത്യുവിന് യാത്രയയപ്പ് നല്‍കി 

> **Lead Summary:** ** ചെമ്പനോട: **ചെമ്പനോട ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിന്നും സ്ഥലം മാറി പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ: അനു സി മാത്യുവിന് യാത്രയയപ്പ് നല്‍കി. വാര്‍ഡ് അംഗം കെ.എ. ജോസുകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ചുപ്പി മനോജ് അധ്യക്ഷത വഹിച്ചു.

## Article Content

** ചെമ്പനോട: **ചെമ്പനോട ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നിന്നും സ്ഥലം മാറി പോകുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ: അനു സി മാത്യുവിന് യാത്രയയപ്പ് നല്‍കി. വാര്‍ഡ് അംഗം കെ.എ. ജോസുകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ചുപ്പി മനോജ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ ഉപഹാരം നല്‍കി. ഡോ: അനു സി മാത്യു യാത്രയയപ്പ് നല്‍കിയതിന് നന്ദി പ്രകാശിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത്, വാര്‍ഡ് അംഗം ലൈസ ജോര്‍ജ,് എച്ച്എംസി അംഗങ്ങളായ ഫ്രാന്‍സിസ് കിഴക്കരക്കാട്ട,് മാത്യു പേഴത്തിങ്കല്‍, ഡോ: ഒ.ടി. ശ്രുതി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50179/the-medical-officer-of-manurveda-dyspensory-dr-author-c-matthev-was-issued)