---
title: "കേരളത്തിലെ ഏറ്റവും വലിയ നിര്‍മിത ഔഷധ വനം ആകാന്‍ ഒരുങ്ങി ചക്കിട്ടപാറ "
english_title: "Chakkitapara is poised to become the largest man-made medicinal forest in Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50239/chakkitapara-is-poised-to-become-the-largest-man-made-medicinal-forest-in-kerala"
published_at: "2022-06-21T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1e4dd1e423_youth_congress_attach.JPG"
keywords: []
---

# കേരളത്തിലെ ഏറ്റവും വലിയ നിര്‍മിത ഔഷധ വനം ആകാന്‍ ഒരുങ്ങി ചക്കിട്ടപാറ 

> **Lead Summary:** ** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ സഹകരണത്തോടെ കേരളത്തിലെ ഏറ്റവും വലിയ നിര്‍മിത ഔഷധ സസ്യ കൃഷി ആരംഭിക്കുന്നു. ഗ്രാമ പഞ്ചായത്തിലെ 150 ഏക്കര്‍ സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

** ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ സഹകരണത്തോടെ കേരളത്തിലെ ഏറ്റവും വലിയ നിര്‍മിത ഔഷധ സസ്യ കൃഷി ആരംഭിക്കുന്നു. ഗ്രാമ പഞ്ചായത്തിലെ 150 ഏക്കര്‍ സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

100 ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികളുടെയും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 50 ഏക്കര്‍ സ്ഥലത്തും ആയാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി, വിപണനം എന്നീ മേഖലകളില്‍ മികച്ച പരിശീലനത്തിലൂടെ കര്‍ഷകര്‍ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ തക്ക വിധത്തില്‍ ആണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അധിക വരുമാന മാര്‍ഗ്ഗങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ ആരംഭിച്ച വിവിധ പദ്ധതികളില്‍ ഏറ്റവും പ്രാമുഖ്യം നല്‍കുന്ന പദ്ധതിയാണ് ഔഷധ സസ്യ കൃഷി. 

പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷയായി.

ഔഷധ സസ്യ ബോര്‍ഡ് എക്‌സിക്യൂട്ടിവ് മെമ്പര്‍ കെ.വി ഗോവിന്ദന്‍, ഡോക്ടര്‍ എം.എം സനല്‍ കുമാര്‍, ഔഷധ സസ്യ ബോര്‍ഡ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോക്ടര്‍ കെ.ജെ ഡാന്റസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി.

ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സി.കെ ശശി, ഇ.എം. ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ.എ ജോസുകുട്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50239/chakkitapara-is-poised-to-become-the-largest-man-made-medicinal-forest-in-kerala)