---
title: "പോസ്റ്റ് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ച് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Changarote Constituency Congress Committee organized post office dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50253/changarote-constituency-congress-committee-organized-post-office-dharna"
published_at: "2022-06-21T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1f29885328_youth_congress_attach.JPG"
keywords: []
---

# പോസ്റ്റ് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ച് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **കടിയങ്ങാട്: **ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കടിയങ്ങാട് പോസ്റ്റ് ഓഫീസ് ധര്‍ണ്ണ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ വിനോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട്: **ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കടിയങ്ങാട് പോസ്റ്റ് ഓഫീസ് ധര്‍ണ്ണ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ വിനോദ് ഉദ്ഘാടനം ചെയ്തു.

ഇഡിയെ മുന്നില്‍ നിര്‍ത്തി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും അതിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും വേട്ടയാടാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത കേന്ദ്ര ഓഫീസുകള്‍ പിക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു ധര്‍ണ്ണ സംഘടിപ്പിച്ചത്.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇ.ടി സരീഷ് അധ്യക്ഷനായി. കെ.വി രാഘവന്‍, എന്‍.പി വിജയന്‍, പുതുക്കോട്ട രവി, കെ.കെ അശോകന്‍, വി.പി ഇബ്രാഹിം, വി.കെ ഗീത, കെ.കെ ലീല, സത്യന്‍ കല്ലൂര്, ശൈലജ ചെറുവോട്, ഇ.സി മിനി, സ്മിത റോജി, ഹരീന്ദ്രന്‍ വാഴയില്‍, കെ.എം ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ജയശീലന്‍ സ്വാഗതവും കെ.എം ശ്രീനാഥ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50253/changarote-constituency-congress-committee-organized-post-office-dharna)