---
title: "അരിക്കുളം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു"
english_title: "A march and a dharna were organized to the Arikkulam post office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50335/a-march-and-a-dharna-were-organized-to-the-arikkulam-post-office"
published_at: "2022-06-22T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b2c16576d94_darna1.jpg"
keywords: []
---

# അരിക്കുളം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** അരിക്കുളം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി വേട്ടയാടുന്നതിനെതിരെയാണ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

## Article Content

** പേരാമ്പ്ര:** അരിക്കുളം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രേരിതമായി വേട്ടയാടുന്നതിനെതിരെയാണ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്തു. ഒ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

ശശീന്ദ്രന്‍ പുളിയതിങ്കല്‍, അനില്‍ കുമാര്‍ അരിക്കുളം, ലത പൊറ്റയില്‍, ശ്രീജ പുളിയതിങ്കല്‍, പത്മനാഭന്‍ പുതിയെടത്ത്, ടി. മുത്തു കൃഷ്ണന്‍, കെ.കെ, കോയക്കുട്ടി, രാമചന്ദ്രന്‍ ചിത്തിര എന്നിവര്‍ നേതൃത്വം നല്‍കി.

രാമചന്ദ്രന്‍ മേപ്പയ്യൂര്‍, കെ. അഷറഫ്, ശശി ഊട്ടേരി, ശ്രീധരന്‍ കല്‍പ്പത്തൂര്‍, എസ.് മുരളിധരന്‍, ശ്രിധരന്‍ കണ്ണമ്പത്ത്, അനസ് കാരയാട്, പി.കെ.കെ. ബാബു, ലതേഷ് പുതിയടത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50335/a-march-and-a-dharna-were-organized-to-the-arikkulam-post-office)