---
title: "റുബിക്‌സ് ക്യൂബ് മത്സരവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ "
english_title: "Nochad Higher Secondary School with Rubik's Cube competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50423/nochad-higher-secondary-school-with-rubiks-cube-competition"
published_at: "2022-06-22T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b329c7d6244_youth_congress_attach.JPG"
keywords: []
---

# റുബിക്‌സ് ക്യൂബ് മത്സരവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര:** കൊറോണക്ക് ശേഷം വിദ്യാലയങ്ങളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. പഠന പ്രവര്‍ത്തനങ്ങളോടപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളും കൂടിച്ചേര്‍ന്ന് പഠനം സുഖകരമാകുകയാണ് പുതിയ അധ്യായന വര്‍ഷം.

## Article Content

**പേരാമ്പ്ര:** കൊറോണക്ക് ശേഷം വിദ്യാലയങ്ങളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. പഠന പ്രവര്‍ത്തനങ്ങളോടപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളും കൂടിച്ചേര്‍ന്ന് പഠനം സുഖകരമാകുകയാണ് പുതിയ അധ്യായന വര്‍ഷം.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റുബിക്‌സ് ക്യൂബ് മത്സരം സംഘടിപ്പിച്ചു. ക്ലാസ്തല മത്സരത്തിന് ശേഷം സ്‌കൂള്‍ തല മത്സരം നടത്തി.

ഹെഡ് മാസ്റ്റര്‍ പി.പി.അബ്ദുറഹിമാന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.ബിന്ദു, സ്റ്റാഫ് സെക്രട്ടറി വി.എം.അഷറഫ്, കെ.സഹീര്‍, എസ്.കെ. സനൂപ്, ആര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ സമ്മാന വിതരണം നടത്തി. കെ.സബില്‍, കെ.ഷമീല്‍, ബിന്‍സിന്‍ മുഹമ്മദ്, രഹനേഷ് കെ.എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50423/nochad-higher-secondary-school-with-rubiks-cube-competition)