---
title: "വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് പുതിയ ബാച്ച് പരിശീലനം തുടങ്ങി "
english_title: "Student police at North Higher Secondary School have started a new batch of training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50434/student-police-at-north-higher-secondary-school-have-started-a-new-batch-of-training"
published_at: "2022-06-22T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b334503b50d_youth_congress_attach.JPG"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് പുതിയ ബാച്ച് പരിശീലനം തുടങ്ങി 

> **Lead Summary:** **പേരാമ്പ്ര:** വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ 2022 ബാച്ചിന്റെ പരിശീലന പരിപാടികള്‍ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി സുധീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ 2022 ബാച്ചിന്റെ പരിശീലന പരിപാടികള്‍ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി സുധീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രധാനാദ്ധ്യാപകന്‍ വി അനില്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ അസിസ്റ്ററ്റ് എക്‌സൈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം.കെ മോഹന്‍ദാസ്, സീനിയര്‍ അസിസ്റ്റന്റ് പി.കെ രവിത, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, പ്രവന്റീവ് ഓഫീസര്‍ പി.പി ജയരാജ് , സിഇഒ ദീപുലാല്‍, എസിപി ഒ ഷിജി ബാബു എന്നില്‍ സംസാരിച്ചു.

ഡ്രില്‍ ഇസ്ട്രക്ടര്‍മാരായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.കെ റിയാസ്, സിവില്‍ പോലീസ് ഓഫീസര്‍ വന്ദന സജിത്ത് എന്നിവര്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്കും . മഴക്കാല രോഗങ്ങള്‍ പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി സ്‌കൂളും പരിസരവും വടക്കുമ്പാട് അങ്ങാടിയും ശുചീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50434/student-police-at-north-higher-secondary-school-have-started-a-new-batch-of-training)