---
title: "നമുക്കും കൈകോര്‍ക്കാം ദിഗീഷിന്റെ ജീവനായ്, ദിഗേഷിന്റെ ജീവിതം നമ്മുടെ കൈകളില്‍ ആണ് "
english_title: "Let's join hands Digesh's life, Digesh's life is in our hands chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50453/lets-join-hands-digeshs-life-digeshs-life-is-in-our-hands-chakkittapara"
published_at: "2022-06-22T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b34f557bd3d_youth_congress_attach.JPG"
keywords: []
---

# നമുക്കും കൈകോര്‍ക്കാം ദിഗീഷിന്റെ ജീവനായ്, ദിഗേഷിന്റെ ജീവിതം നമ്മുടെ കൈകളില്‍ ആണ് 

> **Lead Summary:** **പേരാമ്പ്ര: **ചക്കിട്ടപാറയിലെ ദിഗീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം പെടുന്നനെ ആണ് ഇരുട്ടിലായത്. രണ്ടു കിഡ്‌നികളും തകരാറിലായി ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥ. മരുന്നുകള്‍ കൊണ്ടോ ഡയാലിസിസ് കൊണ്ടോ മുന്നോട്ട് പോകാന്‍ കഴിയില്ല, കിഡ്‌നി മാറ്റി വയ്ക്കല്‍ മാത്രമാണ് പോംവഴി.

## Article Content

**പേരാമ്പ്ര: **ചക്കിട്ടപാറയിലെ ദിഗീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം പെടുന്നനെ ആണ് ഇരുട്ടിലായത്. രണ്ടു കിഡ്‌നികളും തകരാറിലായി ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥ. മരുന്നുകള്‍ കൊണ്ടോ ഡയാലിസിസ് കൊണ്ടോ മുന്നോട്ട് പോകാന്‍ കഴിയില്ല, കിഡ്‌നി മാറ്റി വയ്ക്കല്‍ മാത്രമാണ് പോംവഴി.

മകന്റെ ജീവിതം തിരികെ പിടിക്കാന്‍ അമ്മ സ്വന്തം കിഡ്‌നി നല്‍കാന്‍ തയ്യാര്‍ ആണ്. ഓപ്പറേഷനും തുടര്‍ ചികിത്സയ്ക്കും വലിയൊരു തുക വേണം. ഏതാണ്ട് 20 ലക്ഷം രൂപയാണ് വേണ്ടി വരിക.

സാധാരണ ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന ദിഗേഷിനോ കുടുംബത്തിനോ ഇത്രയും വലിയൊരു തുക ഉണ്ടാക്കുക അസാധ്യമായ കാര്യം ആണ്. പ്രായമായ മാതാപിതാക്കളും ഒന്നും എഴും വയസുള്ള രണ്ടു കുഞ്ഞു മക്കളും ഭാര്യയും ആണ് ദിഗേഷിന്റെ കുടുംബം.

ദിഗീഷിന്റെ വരുമാനം കൊണ്ട് മാത്രമായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. രോഗി ആയതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥ ആണ് ഇപ്പൊള്‍. ദിഗേഷിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുവാന്‍ നാട് തയ്യാറായിരിക്കുകയാണ്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ചെയര്‍മാനും റിജു രാഘവന്‍ കണ്‍വീനറും വാര്‍ഡ് മെമ്പര്‍ ബിന്ദു സജി ട്രഷററും ആയുള്ള ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. SBI Chakkittapra AC:41042144879 IFC:SBIN0071159 MICR:673002939

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50453/lets-join-hands-digeshs-life-digeshs-life-is-in-our-hands-chakkittapara)