---
title: "ബിന്ദു പ്രദീപിന്റെ ഒറ്റ നക്ഷത്രം കവിതാ സമാഹാരം പ്രകാശനം ചെയ്തു "
english_title: "Bindu Pradeep's single star has released a collection of poems"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50792/bindu-pradeeps-single-star-has-released-a-collection-of-poems"
published_at: "2022-06-24T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b57e44e9834_1_prekasanam.jpg"
keywords: []
---

# ബിന്ദു പ്രദീപിന്റെ ഒറ്റ നക്ഷത്രം കവിതാ സമാഹാരം പ്രകാശനം ചെയ്തു 

> **Lead Summary:** **കൊയിലാണ്ടി: **കവിയും അദ്ധ്യാപികയുമായ ബിന്ദു പ്രദീപിന്റെ ഒറ്റ നക്ഷത്രം, കവിതാ സമാഹാരം പ്രമുഖ സാഹിത്യകാരനും കവിയുമായ കല്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. വേലായുധന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി: **കവിയും അദ്ധ്യാപികയുമായ ബിന്ദു പ്രദീപിന്റെ ഒറ്റ നക്ഷത്രം, കവിതാ സമാഹാരം പ്രമുഖ സാഹിത്യകാരനും കവിയുമായ കല്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു. വേലായുധന്‍ അധ്യക്ഷത വഹിച്ചു.

വെങ്ങാലി എവര്‍ ഗ്രീന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ. സോമന്‍ കടലൂര്‍ പുസ്തകം ഏറ്റുവാങ്ങി. ചിത്രകാരനും കവിയുമായ യൂ.കെ. രാഘവന്‍ പുസ്തകം പരിചയപ്പെടുത്തി.

പ്രൊഫ. അബൂബക്കര്‍ കാപ്പാട്, പ്രൊഫ. പീതാംബരന്‍, നാടക, സിനിമ പ്രവര്‍ത്തകന്‍ ഉമേഷ് കൊല്ലം, പി.വി. ഷൈമ, ജമാല്‍ ഞാറക്കല്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞബ്ദുള്ള വാളൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുനന്ദ ഗംഗന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50792/bindu-pradeeps-single-star-has-released-a-collection-of-poems)