---
title: "പേരാമ്പ്രയില്‍ പ്രകടനവും റോഡ് ഉപരോധവുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ "
english_title: "Congress workers protest and road blockade in Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50845/congress-workers-protest-and-road-blockade-in-perambalur"
published_at: "2022-06-24T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5ccd0aee11_youth_congress_attach.JPG"
keywords: []
---

# പേരാമ്പ്രയില്‍ പ്രകടനവും റോഡ് ഉപരോധവുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര: **കല്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രകടനവും തുടര്‍ന്ന് റോഡ് ഉപരോധവും നടത്തി. മാര്‍ക്കറ്റിംഗ് സൊസൈറ്റി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മാര്‍ക്കറ്റ് പരിസരത്ത് പോയി തിരിച്ച് ബസ് സ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ പ്രകടനക്കാര്‍ സംസ്ഥാന പാത ഉപരോധിക്കുകയായിരുന്നു

## Article Content

**പേരാമ്പ്ര: **കല്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ പ്രകടനവും തുടര്‍ന്ന് റോഡ് ഉപരോധവും നടത്തി. മാര്‍ക്കറ്റിംഗ് സൊസൈറ്റി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം മാര്‍ക്കറ്റ് പരിസരത്ത് പോയി തിരിച്ച് ബസ് സ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ പ്രകടനക്കാര്‍ സംസ്ഥാന പാത ഉപരോധിക്കുകയായിരുന്നു

. പ്രതിഷേധ മുദ്രാവാക്യവുമായി ഏറെ നേരെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം.സജീവ് കുമാര്‍, സബ്ബ് ഇന്‍സ്പക്ടര്‍ എ. ഹബീബുള്ള എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, സെക്രട്ടറിമാരായ കെ.കെ. വിനോദന്‍, രാജന്‍ മരുതേരി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, രാജന്‍ കെ. പുതിയേടത്ത്, പി.എസ്. സുനില്‍കുമാര്‍, കെഎസ്‌യു ജില്ല വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, പി.എം പ്രകാശന്‍, ബാബു തത്തക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50845/congress-workers-protest-and-road-blockade-in-perambalur)