---
title: "പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഉപരിപഠന ദിശാബോധ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Organized Higher Education Orientation Class for Scheduled Tribe Students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/50865/organized-higher-education-orientation-class-for-scheduled-tribe-students"
published_at: "2022-06-24T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5e59663fa9_youth_congress_attach.JPG"
keywords: []
---

# പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഉപരിപഠന ദിശാബോധ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കേരള സര്‍ക്കാര്‍ പട്ടിക വര്‍ഗ വികസന വകുപ്പ് എസ്എസ്എല്‍സി, പ്ലസ്ടു പാസ്സായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഉപരിപഠന ദിശാബോധ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കേരള സര്‍ക്കാര്‍ പട്ടിക വര്‍ഗ വികസന വകുപ്പ് എസ്എസ്എല്‍സി, പ്ലസ്ടു പാസ്സായ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഉപരിപഠന ദിശാബോധ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

എസ്എസ്എല്‍സി, പ്ലസ്ടു പാസ്സായ പേരാമ്പ്ര, കുന്നുമ്മല്‍ , ബാലുശ്ശേരി ബ്ലോക്കുകളിലെ 100 പട്ടിക വര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. വികസന സമിതി ചെയര്‍മാന്‍ കെ.സജീവന്‍ അദ്ധ്യക്ഷനായി.

ജില്ലാ ട്രൈബല്‍ ഓഫീസര്‍ എം.കെ. മെഹറൂഫ്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.രാജീവന്‍, പട്ടിക വര്‍ഗ വികസന ഓഫീസ് കോഴിക്കോട് ഹെഡ് ക്ലര്‍ക്ക് എസ് പ്രീത, ദീപക് സുഗതന്‍ പേരാമ്പ്ര എന്നിവര്‍ ക്ലാസുകള്‍ എടുത്തു. പേരാമ്പ്ര ട്രൈബല്‍ എക്സ്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ.ഷമീര്‍ സ്വാഗതം പറഞ്ഞു. കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിജീഷ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/50865/organized-higher-education-orientation-class-for-scheduled-tribe-students)