എടത്തും പൊയില്‍ ചന്ദ്രന്റെ കുടുംബത്തെ നമുക്ക് ചേര്‍ത്ത് പിടിക്കാം

എടത്തും പൊയില്‍ ചന്ദ്രന്റെ കുടുംബത്തെ നമുക്ക് ചേര്‍ത്ത് പിടിക്കാം
Jun 25, 2022 04:23 PM | By JINCY SREEJITH

 പേരാമ്പ്ര: മുയിപ്പോത്തെ എടത്തും പൊയില്‍ ചന്ദ്രന്‍ (47)ന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ഉദാരമതികളുടെ കനിവ് തേടുന്നു.

മെയ് മാസം 21 നാണ് കൂലിതൊഴിലാളിയായ ചന്ദ്രന്‍ മരണപ്പെടുന്നത്. നിത്യേന ജോലിക്ക് പോയി കുടുംബം പോറ്റിയിരുന്ന ചന്ദ്രന്റെ വിയോഗം കുടുംബത്തെയും നാടിനെയും നടുക്കുന്നതായിരുന്നു. വളരെ സൗമ്യനും, ചെറു പുഞ്ചിരിയോടെ നടന്ന ചന്ദ്രനെ വയറു വേദനയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒറ്റ ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.


ന്യുമോണിയയും അള്‍സറും അവസാനഘട്ടത്തില്‍ എത്തിയിരുന്നത് ഇവിടുത്തെ പരിശോധയോടെയാണ് തിരിച്ചറിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണം. കുടുംബത്തിന്റെ ഏക അത്താണിയായ ചന്ദ്രന്റെ കുടുംബം തീര്‍ത്തും അനാഥരായിരിക്കുകയാണ്.

ആകെയുള്ള ഏഴ് സെന്റ് സ്ഥലത്ത് ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് ഒരുക്കിയ അടച്ചുറപ്പില്ലാത്ത കൂരയിലാണ് ചന്ദ്രന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും കഴിയുന്നത്. ഭാര്യ ബിനുമോള്‍ക്ക് ജോലിയോ മറ്റ് വരുമാനമാര്‍ഗങ്ങളോ ഇല്ല. മക്കളായ കീര്‍ത്തനയും തീര്‍ത്ഥയും പ്ലസ്ടു, എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനികളുമാണ്. ചന്ദ്രന്റെ വിയോഗത്തോടെ കുടുംബത്തിന്റെ നില അത്യന്തം ദയനിയമാണ്.

ചന്ദ്രന്റെ മാതാപിതാക്കളും നേരെത്തെ മരണപ്പെട്ടതാണ്. ഏക സഹോദരന്‍ നാരായണന്‍ സമീപത്ത് തന്നെ താമസിക്കുന്നുണ്ടെങ്കിലും നിത്യ രോഗിയായ ഭാര്യയുടെ ചികിത്സക്കും രണ്ട് പിഞ്ചു മക്കളെ വളര്‍ത്തുന്നതിലും നന്നേ കഷ്ടപ്പെടുകയാണ്. ഇയാളും ടാര്‍ പോളിന്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയിലാണ് താമസിക്കുന്നത്.

ചന്ദ്രന്റെ മരണം നാടിനെ അസ്വസ്ഥമാക്കുമ്പോള്‍ കുടുംബത്തിന് ഒരു കൈത്താങ്ങായി നിന്നുകൊണ്ട് നാടിന്റെ മാനവികത ഉയര്‍ത്തി ചന്ദ്രന്റെ കുടുംബത്തെ സഹായിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍.ടി. ഷിജിത്ത് ചെയര്‍മാനും എ.പി. ഉണ്ണികൃഷ്ണന്‍ കണ്‍വീനറും പി.കെ. മൊയ്തി ട്രഷററുമായി ഒരു സഹായ കമ്മിറ്റിക്ക് നാട്ടുകാര്‍ ചേര്‍ന്ന് രൂപം നല്‍കിയിട്ടുണ്ട്.

ഈ നിര്‍ധന കുടുംബത്തിന് ഒരു കൊച്ചു വീടും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യവും ഒരുക്കിക്കെടുക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. കേരള ബാങ്ക് തിരുവള്ളൂര്‍ ശാഖയില്‍ കുടുംബത്തെ സഹായ കമ്മിറ്റിയുടെ പേരില്‍ എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഉദാരമതികള്‍ക്ക് തങ്ങളുടെ സഹായങ്ങള്‍ ഈ ഏക്കൗണ്ടിലൂടെ കൈമാറി ചന്ദ്രന്റെ കുടുംബത്തെ സഹായിക്കാം.

Bank Account No: 100171200823884, IFSC Code KDCB0000017.  സഹായ കമ്മിറ്റി പ്രദേശത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തി തുക സമാഹരണം നടത്തി വരുന്നു.

Let's catch up with Poyil Chandran's family everywhere

Next TV

Related Stories
പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

Aug 13, 2022 05:31 PM

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ പിസ്സ ഇനി പകുതി വിലയില്‍

പേരാമ്പ്ര പിസ്സ റിക്കോട്ടയില്‍ കിടിലന്‍ ഓഫറായി സ്വാദിഷ്ടമായ പിസ്സ ഇനി പകുതി...

Read More >>
സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

Aug 13, 2022 05:14 PM

സുരേഷ് മേപ്പയ്യൂരിന്റെ നിര്യാണത്തില്‍ അനുശോചനം

നാടകകൃത്ത് സുരേഷ് മേപ്പയ്യൂരിന്റെ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Aug 13, 2022 04:44 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ തീവ്രപരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ മത്സര പരീക്ഷകളില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിന് തീവ്രപരിശീലന...

Read More >>
കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

Aug 13, 2022 04:30 PM

കുഞ്ഞുങ്ങള്‍ തിളങ്ങട്ടെ പേരാമ്പ്ര ലിറ്റില്‍ചിക്കില്‍ ഓണം മെഗാ ഓഫര്‍ തുടങ്ങി

ഓണം പ്രമാണിച്ച് എല്ലാവിധ വസ്ത്രങ്ങള്‍ക്കും 50% വരെ...

Read More >>
പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

Aug 13, 2022 03:38 PM

പൊന്നുണ്ടമലയിലെ പൊതുശ്മശാനം പ്രവര്‍ത്തി എന്ന് തുടങ്ങും

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് വട്ടച്ചിറ...

Read More >>
Top Stories