---
title: "വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍ "
english_title: "Reading can purify the human mind - UK Son"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51059/reading-can-purify-the-human-mind-uk-son"
published_at: "2022-06-25T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6f2010d287_KAYANNA1.JPG"
keywords: []
---

# വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍ 

> **Lead Summary:** **കായണ്ണ:** കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ. കുമാരന്‍ നിര്‍വ്വഹിച്ചു. പുസ്തക വായനയിലൂടെ മനസ്സ് ശുദ്ധീകരിക്കാനും നിഷ്‌കളങ്ക ഹൃദയത്തിന് ഉടമയാകാനും കഴിയുമെന്ന് സാഹിത്യകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു.

## Article Content

**കായണ്ണ:** കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ. കുമാരന്‍ നിര്‍വ്വഹിച്ചു. പുസ്തക വായനയിലൂടെ മനസ്സ് ശുദ്ധീകരിക്കാനും നിഷ്‌കളങ്ക ഹൃദയത്തിന് ഉടമയാകാനും കഴിയുമെന്ന് സാഹിത്യകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു.

കുട്ടികളുടെ മനസ്സില്‍ നല്ല സാഹിത്യ കൃതികളുടെ ആശയങ്ങള്‍ കൊണ്ടുവരണമെന്നും കലുഷിതയായ സമൂഹത്തെ വായന സംസ്‌ക്കാരത്തിലൂടെ കുട്ടികള്‍ക്ക് മാറ്റിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി അധ്യക്ഷത വഹിച്ചു. കഥാകൃത്തിനോടപ്പം പരിപാടികളില്‍ കുട്ടികള്‍ പങ്കെടുത്തു.

പുസ്തകത്തെ കുറിച്ചും, പുതിയ വായനയെ കുറിച്ചും, തച്ചന്‍ കുന്ന് പ്രദ്ദേശത്തെ കുറിച്ചും കുട്ടികള്‍ കൊച്ചു ചോദ്യങ്ങള്‍ ചോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ. നാരായണന്‍, ജില്ലാ വിദ്യാരംഗം അസി. കോഡിനേറ്റര്‍ വി.എം. അഷറഫ്, പ്രധാനധ്യാപകന്‍ പി.പി. ആനന്ദന്‍, പിടിഎ പ്രസിഡണ്ട് ടി.സി. ജിബിന്‍, ബാബു കുതിരോട്ട്, സ്റ്റാഫ് സെക്രട്ടറി ഇ.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51059/reading-can-purify-the-human-mind-uk-son)