---
title: "ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു "
english_title: "The keys of the house built for Shahina's family were donated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51072/shahina-donated-the-keys-to-the-house-built-for-her-family"
published_at: "2022-06-25T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b70561d0a38_takkol.jpg"
keywords: []
---

# ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു 

> **Lead Summary:** **നടുവണ്ണൂര്‍: **കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന് വേണ്ടി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് റഫീഖ് ഷാഹിനയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന് വേണ്ടി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് റഫീഖ് ഷാഹിനയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.

അഡ്വ: മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. നവാസ് പാലേരി മുഖ്യാതിഥിയായി. സക്കീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഞ്ചിനീയര്‍ രജീഷിനെ ഷഫീഖ് പൈങ്ങാറ ഷാളണിയിച്ച് ആദരിച്ചു.

വാര്‍ഡ് അംഗം പി.സുജ, നാസര്‍ എസ്റ്റേറ്റ് മുക്ക്, കെ. അഹമ്മദ് മൗലവി, കെ.ടി.കെ. റഷീദ്, സലാം തറമ്മല്‍, നസീര്‍ കാരയാട്, കേഴക്കണ്ടി അബ്ദുള്ള, നസീര്‍ തണ്ടന്‍ കണ്ടി, ശുഐബ് ഫൈസി, ആവള മുഹമ്മദ്, കെ.പി. മുഹമ്മദ് ഷാജിഫ്, ഫവാസ് ദാരിമി, കെ.കെ. ആശിഫ്, ഇ.പി. ഖദീജ, റംല കുന്നുമ്മല്‍, എന്‍. കാദര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51072/shahina-donated-the-keys-to-the-house-built-for-her-family)