---
title: " സിപിഎം തീവ്രവാദ ശക്തികളുടെ തടവറയില്‍ : വി.വി രാജന്‍"
english_title: "CPM in the custody of terrorist forces: VV Rajan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51146/cpm-in-the-custody-of-terrorist-forces-vv-rajan"
published_at: "2022-06-26T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7ce94639c4_youth_congress_attach.JPG"
keywords: []
---

#  സിപിഎം തീവ്രവാദ ശക്തികളുടെ തടവറയില്‍ : വി.വി രാജന്‍

> **Lead Summary:** **പേരാമ്പ്ര : **കേരളത്തിലെ സിപിഎം തിവ്രവാദ ശക്തികളുടെ തടവറയിലാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജന്‍ ആരോപിച്ചു. ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര : **കേരളത്തിലെ സിപിഎം തിവ്രവാദ ശക്തികളുടെ തടവറയിലാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജന്‍ ആരോപിച്ചു. ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലുശ്ശേരിയില്‍ കഴിഞ ദിവസം സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ധിച്ചവശനാക്കിയ കേസിലെ പ്രതിപട്ടികയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക പ്രവര്‍ത്തകനും ഉള്‍പെട്ടത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപെടുത്തി.

കെ.കെ.രജീഷ് അദ്ധ്യക്ഷനായി. കെ.പി വിജയലക്ഷ്മി, എം പ്രകാശന്‍, തറമല്‍ രാഗേഷ്, കെ രാഘവന്‍, ബാബു പുതുപറമ്പില്‍, ടി.എം ഹരിദാസ്, കെ.പി ബാബു, പി.സി. പ്രസന്ന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51146/cpm-in-the-custody-of-terrorist-forces-vv-rajan)