---
title: "രമേഷ് കോവുമ്മലിന്റെ ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനവുമായി പഞ്ചവര്‍ണ്ണം "
english_title: "Panchavarnam with an exhibition of murals by Ramesh Kovummal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51147/panchavarnam-with-an-exhibition-of-murals-by-ramesh-kovummal"
published_at: "2022-06-26T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7d1cca9a8a_youth_congress_attach.JPG"
keywords: []
---

# രമേഷ് കോവുമ്മലിന്റെ ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനവുമായി പഞ്ചവര്‍ണ്ണം 

> **Lead Summary:** **പേരാമ്പ്ര: **പഞ്ചവര്‍ണ്ണം പ്രസിദ്ധ ചുമര്‍ചിത്രകാരന്‍ രമേഷ് കോവുമ്മലിന്റെ ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം പേരാമ്പ്ര 'ദി ക്യാംപ് 'ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **പഞ്ചവര്‍ണ്ണം പ്രസിദ്ധ ചുമര്‍ചിത്രകാരന്‍ രമേഷ് കോവുമ്മലിന്റെ ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം പേരാമ്പ്ര 'ദി ക്യാംപ് 'ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രാജന്‍ തിരുവോത്തിനെ ദി ക്യാമ്പിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

പ്രശസ്ത മ്യൂറല്‍ ചിത്രകാരനായ ശശി എടവരാടിന്റെ ചുമര്‍ചിത്രകലയെ കുറിച്ചുള്ള പ്രഭാഷണവും ചടങ്ങിന്റെ ആകര്‍ഷണീയതയായിരുന്നു.

'ദി ക്യാമ്പ്' ചിത്രകലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയ്ക്ക് സി.കെ.കുമാരന്‍ അധ്യക്ഷനായി. ചടങ്ങില്‍ സചിത്രന്‍ പേരാമ്പ്ര, ബലഭദ്രന്‍ പേരാമ്പ്ര, രമേഷ് കോവുമ്മല്‍, ആര്‍.ബി, മോഹനന്‍ ചേനോളി, ജിത്തു പട്ടാണിപ്പാറ, ബഷീര്‍ചിത്രകൂടം, അഭിലാഷ് തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

കരുണാകരന്‍ പേരാമ്പ്ര സ്വാഗതവും കെ.സി.രാജീവന്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനം നാളെ വൈകിട്ട് അവസാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51147/panchavarnam-with-an-exhibition-of-murals-by-ramesh-kovummal)