---
title: "രാസിത്ത് അശോകന്റെ ബള്‍ജുറേഷിയില്‍ വിരിയുന്ന ചെമ്പരത്തി പൂവുകള്‍ "
english_title: "Chembarathi flowers in Baljurashi Rasith Ashok's "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51151/chembarathi-flowers-in-baljurashi-rasith-ashoks"
published_at: "2022-06-26T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b7db5da075a_youth_congress_attach.JPG"
keywords: []
---

# രാസിത്ത് അശോകന്റെ ബള്‍ജുറേഷിയില്‍ വിരിയുന്ന ചെമ്പരത്തി പൂവുകള്‍ 

> **Lead Summary:** **പേരാമ്പ്ര:** അക്ഷരങ്ങള്‍ കൊണ്ട് ജീവിതം തിരിച്ചു പിടിച്ച രാസിത്ത് അശോകന്റെ നാലാമത്തെ പുസ്തകം ബള്‍ജുറേഷിയില്‍ വിരിയുന്ന ചെമ്പരത്തി പൂവുകള്‍ പ്രകാശനം ചെയ്തു. സികെജിഎം ഗവ. കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ട്രാന്‍സ്ജന്റര്‍ ജസ്റ്റിസ് ബോഡ് മെമ്പര്‍ ശീതള്‍ ശ്യാം പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** അക്ഷരങ്ങള്‍ കൊണ്ട് ജീവിതം തിരിച്ചു പിടിച്ച രാസിത്ത് അശോകന്റെ നാലാമത്തെ പുസ്തകം ബള്‍ജുറേഷിയില്‍ വിരിയുന്ന ചെമ്പരത്തി പൂവുകള്‍ പ്രകാശനം ചെയ്തു. സികെജിഎം ഗവ. കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ സ്റ്റേറ്റ് ട്രാന്‍സ്ജന്റര്‍ ജസ്റ്റിസ് ബോഡ് മെമ്പര്‍ ശീതള്‍ ശ്യാം പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

പി.കെ വിനോദ് അധ്യക്ഷനായി. ചടങ്ങില്‍ ഡോ പി.ആര്‍ ഷിത്തോര്‍ പുസ്തകം ഏറ്റു വാങ്ങി. എഴുത്തുകാരനും അധ്യാപകനുമായ എം.പി അനസ് പുസ്തകം പരിചയപ്പെടുത്തി. രാസിത്തിന്റെ ആദ്യാസമാഹാരം നന്ദി ഗില്ലന്‍ ബാരി സിന്‍ഡ്രോം 2015-16 സാമൂഹ്യ ക്ഷേമവകുപ്പിന്റെ സംസ്ഥാന അവാര്‍ഡ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇപ്പോള്‍ 23 പതിപ്പുകള്‍ പിന്നിട്ടു. മൊയ്സാമീ ദാസ് എന്ന കഥയ്ക്ക് വരം 2017 കഥാപുരസ്‌കാരവും ബള്‍ജുറേഷിയില്‍ വിരിയുന്ന ചെമ്പരത്തി പൂവുകള്‍ക്ക് വരം 2019 സാഹിത്യ പുരസ്‌കാരവും നേടി.

എം കുഞ്ഞമ്മദ്, വി.കെ പ്രമോദ്, കാവില്‍ പി മാധവന്‍, കുട്ടികൃഷ്ണന്‍, പി.എസ് സ്മിജ, കുഞ്ഞബ്ദുള്ള, വിനോദ് പന്തിരിക്കര, പ്രവീഷ് കുമാര്‍, കെ.സി അജേഷ്, റഫീഖ് എരവട്ടൂര്‍, ഷൈജു പാലേരി, ലിതേഷ് കരുണാകരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ വി.പി അശ്വതി സ്വാഗതവും നക്ഷത്ര സത്യന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51151/chembarathi-flowers-in-baljurashi-rasith-ashoks)