---
title: "വാളൂര്‍ ഗവ: യുപി സ്‌കൂളില്‍ വായന മാസാചരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Valur Govt: UP School organized a reading month program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51252/valur-govt-up-school-organized-a-reading-month-program"
published_at: "2022-06-26T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b841203bb53_nochad_copy1.jpg"
keywords: []
---

# വാളൂര്‍ ഗവ: യുപി സ്‌കൂളില്‍ വായന മാസാചരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ** നൊച്ചാട്: **വാളൂര്‍ ഗവ: യുപി സ്‌കൂളില്‍ വായന മാസാചരണ പരിപാടി സംഘടിപ്പിച്ചു. നാടകരചയിതാവും, തിരക്കഥാകൃത്തുമായ എം.കെ. രവിവര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

** നൊച്ചാട്: **വാളൂര്‍ ഗവ: യുപി സ്‌കൂളില്‍ വായന മാസാചരണ പരിപാടി സംഘടിപ്പിച്ചു. നാടകരചയിതാവും, തിരക്കഥാകൃത്തുമായ എം.കെ. രവിവര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ച ശ്രീലക്ഷ്മി ശേഖറിനെ അനുമോദിച്ചു. കവിപരിചയം, കഥാവായന, നാടന്‍പാട്ട്, ചിത്രരചന, പോസ്റ്റര്‍ നിര്‍മ്മാണം, പദ കേളി, കവിതാരചന, കടങ്കഥാ മത്സരം, സാഹിത്യക്വിസ് തുടങ്ങി ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്താന്‍ തീരുമാനമായി.

പ്രധാനാധ്യാപകന്‍ വി.കെ. ബാബുരാജ്, എം. കുഞ്ഞമ്മദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീഷ്ണ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51252/valur-govt-up-school-organized-a-reading-month-program)