വെള്ളത്തില്‍ പൊങ്ങി നീങ്ങുന്ന മണ്ണുമാന്തി യന്ത്രം രൂപകല്‍പന; നിധിന്‍ലാലിനു ആദരവുമായി ലയണ്‍സ് ക്ലബ്ബ്

വെള്ളത്തില്‍ പൊങ്ങി നീങ്ങുന്ന മണ്ണുമാന്തി യന്ത്രം രൂപകല്‍പന; നിധിന്‍ലാലിനു ആദരവുമായി ലയണ്‍സ് ക്ലബ്ബ്
Sep 30, 2021 09:59 AM | By Perambra Admin

പേരാമ്പ്ര: കാര്‍ഷികമേഖലയില്‍ ഏറെ പ്രയോജനകരമായ, വെള്ളത്തില്‍ പൊങ്ങി നീങ്ങുന്ന മണ്ണുമാന്തി യന്ത്രം ( ഫ്‌ലോട്ടിംഗ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് )സ്വയം രൂപ കല്‍പന ചെയ്ത് ശ്രദ്ധേയനായ നിധിന്‍ലാലിനെ പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ആദരിച്ചു.

കല്ലോട് സ്വദേശിയായ യുവ എഞ്ചിനിയറായ മലയില്‍ നിധിന്‍ലാല്‍ എഞ്ചിനിയറിംഗ് രംഗത്തെ യുവ സംരംഭകര്‍ക്ക് പ്രചോദനമേകുന്ന മാതൃകയാണ് യന്ത്രനിര്‍മ്മാണരംഗത്ത് നടത്തിയത്. നെല്‍കൃഷിക്ക് കൃഷിയിടമൊരുക്കാനും തോട് നിര്‍മ്മിക്കാനും വേണ്ടിയാണ് യന്ത്രം ഒരുക്കിയത്.

ജലോപരിതലത്തില്‍ ഒരു വഞ്ചി പോലെ ഒഴുകാനും പാടത്തെ ചെളിയില്‍ മുന്നോട്ടു നീങ്ങാനും ഈ യന്ത്രത്തിനു കഴിയും. കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് ഒരുക്കിയ ആദര ചടങ്ങില്‍ ക്ലബ്ബ് വൈസ് പ്രസിഡണ്ട് ഇ.ടി.രഘു പൊന്നാട അണിയിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പി.എസ്.സൂരജ് ഉപഹാരം നല്‍കി. ശശീന്ദ്രന്‍ കീര്‍ത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി.

ഡിസ്ട്രിക്ട് കാബിനറ്റ് ചെയര്‍മാന്‍ പി.എന്‍ യാനിജ്, ക്ലബ്ബ് സെക്രട്ടറി സുരേഷ് നമ്പ്യാര്‍, ഡോ.സനല്‍കുമാര്‍, ഡോ.ദീപേന്ദ്രന്‍, എ.കെ.മുരളീധരന്‍, പി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Floating bulldozer design; Lions Club pays tribute to Nidhinlal

Next TV

Related Stories
Top Stories










News Roundup