---
title: "സത്യാഗ്രഹ സമരവുമായി പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Perambra Constituency Congress Committee with Satyagraha agitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51475/perambra-constituency-congress-committee-with-satyagraha-agitation"
published_at: "2022-06-27T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b98d2bd5797_a11.jpg"
keywords: []
---

# സത്യാഗ്രഹ സമരവുമായി പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ്‌ഐ ഗുണ്ടകളെ തുറങ്കില്‍ അടയ്ക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ്എഫ്‌ഐ ഗുണ്ടകളെ തുറങ്കില്‍ അടയ്ക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.

പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമരം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ കെ. ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

അശോകന്‍ മുതുകാട്, തോമസ് ആനത്താനം, ബാബു കൂനംതടം, ഉമ്മര്‍ തണ്ടോറ, വിനോദന്‍ കല്ലൂര്‍, പി.സി. കുഞ്ഞമ്മദ്, വി.ടി. സൂരജ്, പി.സി. കാര്‍ത്ത്യായനി, ഗിരിജ ശശി തുടങ്ങിയവര്‍ സത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കി.

സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, കെ.പി. വേണുഗോപാല്‍, പി.എം. പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, പി.എസ.് സുനില്‍കുമാര്‍, രാഘവന്‍ നായര്‍, വി.പി. സുരേഷ്, രാജന്‍ പുതിയേടുത്ത്, ആദിത്യ വാത്മീകം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51475/perambra-constituency-congress-committee-with-satyagraha-agitation)