---
title: "വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച "
english_title: "Traders and Industrialists Committee Perambra South Committee office inauguration on Wednesday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51485/traders-and-industrialists-committee-perambra-south-committee-office-inauguration-on-wednesday"
published_at: "2022-06-27T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9ae211e228_pba_1.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10-ന് നടക്കും. പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് പഴയ കാവേരി ഹോട്ടലിന് സമീപത്താണ് ഓഫീസ് പ്രവര്‍ത്തനമരംഭിക്കുന്നത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10-ന് നടക്കും. പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് പഴയ കാവേരി ഹോട്ടലിന് സമീപത്താണ് ഓഫീസ് പ്രവര്‍ത്തനമരംഭിക്കുന്നത്.

പേരാമ്പ്ര പട്ടണത്തിലെ വ്യാപാരികളുടെ പ്രതീക്ഷയായി മാറിയ വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തന സൗകര്യത്തിനായി പേരാമ്പ്ര സൗത്ത്, പേരാമ്പ്ര നോര്‍ത്ത് എന്നീ രണ്ട് യൂണിറ്റുകളായാണ് പ്രവര്‍ത്തിക്കുന്നത്. നോര്‍ത്ത് യൂണിറ്റ് ഓഫീസ് പേരാമ്പ്ര മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ കഴിഞ്ഞ മാസം പ്രവര്‍ത്തനമാരംഭിച്ചു.

ഓഫീസിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി സി.കെ.വി. ജയന്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന മുഖ്യാതിഥിയാകും.

ചടങ്ങില്‍ മുന്‍കാലവ്യാപാരികളെ ആദരിക്കല്‍, എസ്എസ്എല്‍സി., പ്ലസ്ടു ഉന്നതവിജയികള്‍ക്ക് അനുമോദനം, ഗാനവിരുന്ന്, നറുക്കെടുപ്പ്, സമ്മാന വിതരണം എന്നിവയുമുണ്ടാകും.

ചടങ്ങില്‍ ജനപ്രതിനിധികള്‍, സമിതി നേതാക്കള്‍ തുടങ്ങിയവരും സംബന്ധിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് സി.കെ. ചന്ദ്രന്‍, സെക്രട്ടറി ഷാജു ഹൈലൈറ്റ്, ടി. സോമന്‍, മജീദ് ഡീലക്‌സ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51485/traders-and-industrialists-committee-perambra-south-committee-office-inauguration-on-wednesday)