---
title: "അംഗന്‍വാടികളെ നോക്കുകുത്തിയാക്കുന്നു: ഐഎന്‍ടിയുസി"
english_title: "Looking after Anganwadis: INTUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/51504/looking-after-anganwadis-intuc"
published_at: "2022-06-27T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9b55a84130_youth_congress_attach.JPG"
keywords: []
---

# അംഗന്‍വാടികളെ നോക്കുകുത്തിയാക്കുന്നു: ഐഎന്‍ടിയുസി

> **Lead Summary:** **പേരാമ്പ്ര:** പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആണ്‍ എയ്ഡഡ് സ്ഥാപനങ്ങളും കുട്ടികളെ വര്‍ധിപ്പിക്കുവാനുള്ള മത്സരങ്ങളില്‍ 3 വയസു മുതല്‍ 6 വയസുവരെ പ്രായമായ കുട്ടികളെ സ്‌കൂളുകളിലേക്ക് മാറ്റുമ്പോള്‍ അവരുടെ മാനസിക ഭൗതിക വിജയത്തിനായി സജ്ജമാക്കിയിട്ടുള്ള അംഗനവാടികള്‍ നോക്കു കുത്തിക്കളായി മാറുകയാണെന്ന് അംഗനവാടി &ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര:** പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആണ്‍ എയ്ഡഡ് സ്ഥാപനങ്ങളും കുട്ടികളെ വര്‍ധിപ്പിക്കുവാനുള്ള മത്സരങ്ങളില്‍ 3 വയസു മുതല്‍ 6 വയസുവരെ പ്രായമായ കുട്ടികളെ സ്‌കൂളുകളിലേക്ക് മാറ്റുമ്പോള്‍ അവരുടെ മാനസിക ഭൗതിക വിജയത്തിനായി സജ്ജമാക്കിയിട്ടുള്ള അംഗനവാടികള്‍ നോക്കു കുത്തിക്കളായി മാറുകയാണെന്ന് അംഗനവാടി &ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ ആരോപിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശിയുടെ അധ്യക്ഷതയില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ രാജീവ് ഉദ്ഘാടനം ചെയ്തു. മനോജ് എടാണി, പി.വി ചന്ദ്രിക, വി.വി ദിനേശ്, വി.പി സുരേഷ്, പി.എസ് സുനില്‍ കുമാര്‍, സൗമ്യ, ഷേര്‍ലി, ജിജി ലോഹി, ഗിരിജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/51504/looking-after-anganwadis-intuc)